ടോക്കിയോ: ഒളിമ്പിക് അമ്പെയ്ത്തില്‍ ഇന്ത്യയുടെ അതാനു ദാസ് പ്രീ ക്വാര്‍ട്ടറില്‍. എലിമിനേഷന്‍ റൗണ്ടില്‍ കൊറിയയുടെ ജിൻഹെക് ഓയെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ താരം പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്.
നിലവിലെ ഒളിമ്പിക് ചാമ്പ്യന്‍ കൂടിയായ കൊറിയന്‍ താരത്തിനെതിരെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഷൂട്ട് ഓഫിലൂടെയാണ് അതാനു മത്സരം ജയിച്ചത്. സ്കോര്‍: 6-5.
also read:സിന്ധുവിന് ആധികാരിക വിജയം; ക്വാര്‍ട്ടറിലേക്ക് മുന്നേറി
ചൈനീസ് തായ്പേയിയുടെ ഡെങ് യു ചെങിനെ തോല്‍പ്പിച്ചാണ് അതാനു അവസാന 16ലെ പോരാട്ടത്തിനെത്തിയത്. 6-4 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്‍റെ വിജയം.