ടോക്കിയോ : ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യക്ക് മെഡൽ പ്രതീക്ഷയേകി അമ്പെയ്‌ത്തിൽ ദീപിക കുമാരി പ്രീക്വാർട്ടറിൽ പ്രവേശിച്ചു. അമേരിക്കയുടെ ജെന്നിഫര്‍ മൂസിനോ ഫെര്‍ണാണ്ടസിനെയാണ് ദീപിക കീഴടക്കിയത്. ആവേശകരമായ മത്സരത്തിൽ 6-4 നാണ് ദീപികയുടെ വിജയം.
-
#TeamIndia | #Tokyo2020 | #Archery
— Team India (@WeAreTeamIndia) July 28, 2021 " class="align-text-top noRightClick twitterSection" data="
Women's Individual 1/16 Eliminations Results@ImDeepikaK marches through to the 1/8 Elimination Round recording a win against Jennifer Fernandez. #AllTheBest Deepika 👏🙌🏹🇮🇳 #RukengeNahi #EkIndiaTeamIndia #Cheer4India pic.twitter.com/86DSoaeFN4
">#TeamIndia | #Tokyo2020 | #Archery
— Team India (@WeAreTeamIndia) July 28, 2021
Women's Individual 1/16 Eliminations Results@ImDeepikaK marches through to the 1/8 Elimination Round recording a win against Jennifer Fernandez. #AllTheBest Deepika 👏🙌🏹🇮🇳 #RukengeNahi #EkIndiaTeamIndia #Cheer4India pic.twitter.com/86DSoaeFN4#TeamIndia | #Tokyo2020 | #Archery
— Team India (@WeAreTeamIndia) July 28, 2021
Women's Individual 1/16 Eliminations Results@ImDeepikaK marches through to the 1/8 Elimination Round recording a win against Jennifer Fernandez. #AllTheBest Deepika 👏🙌🏹🇮🇳 #RukengeNahi #EkIndiaTeamIndia #Cheer4India pic.twitter.com/86DSoaeFN4
ആദ്യ സെറ്റിൽ കൈവിട്ട ദീപിക പിന്നീട് ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. ആദ്യ സെറ്റിൽ തോൽവി നേരിട്ട ദീപിക മൂന്നും, നാലും സെറ്റുകൾ ശക്തമായി പിടിച്ചെടുത്തു. അഞ്ചാം സെറ്റ് അമേരിക്കൻ താരം വിജയിച്ചെങ്കിലും നിർണായകമായ ആറാം സെറ്റിലെ മിന്നുന്ന വിജയത്തോടെ മത്സരം ദീപിക സ്വന്തമാക്കുകയായിരുന്നു.
ALSO READ: അമ്പെയ്‌ത്ത് : എലിമിനേഷൻ റൗണ്ടിൽ ദീപിക കുമാരിക്ക് വിജയം
ആദ്യത്തെ എലിമിനേഷൻ റൗണ്ടിൽ ഭൂട്ടാന്‍ താരം കര്‍മയെ നേരിട്ടുള്ള സെറ്റുകൾക്ക് ദീപിക കീഴടക്കിയിരുന്നു. 6-0 നായിരുന്നു താരത്തിന്‍റെ വിജയം.
നേരത്തെ അമ്പെയ്ത്തില്‍ പുരുഷന്മാരുടെ വ്യക്തിഗത വിഭാഗത്തില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന പ്രവീണ്‍ യാദവ് പ്രീക്വാർട്ടറിൽ പുറത്തായിരുന്നു. യുഎസിന്‍റെ ലോക ഒന്നാം നമ്പര്‍ താരം ബ്രാഡി എലിസണോട് നേരിട്ടുള്ള സെറ്റുകൾക്കാണ് പ്രവീണ്‍ കീഴടങ്ങിയത്.