ടോക്കിയോ: ഒളിമ്പിക്‌സിൽ ഇന്ത്യൻ വനിത ഹോക്കി ടീം ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവെച്ചതിന് പിന്നാലെ ടീം പരിശീലകൻ സ്യോര്‍ദ് മറീൻ സ്ഥാനമൊഴിഞ്ഞു. ബ്രിട്ടനെതിരായ വെങ്കല മെഡൽ പോരാട്ടം ടീമിനോടൊപ്പമുള്ള തന്‍റെ അവസാന മത്സരമാണെന്ന് നെതർലൻഡുകാരനായ മറീൻ പറഞ്ഞു.
'നമുക്ക് ഒരു മെഡല്‍ നേടാനായില്ല, പക്ഷേ നമ്മുടെ നേട്ടം അതിലും വലുതാണെന്ന് ഞാന്‍ കരുതുന്നു. ഞങ്ങള്‍ ഇന്ത്യക്കാരുടെ അഭിമാനം ഉയര്‍ത്തി. കഠിനാധ്വാനം ചെയ്യുന്നിടത്തോളം സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാമെന്ന് ദശലക്ഷക്കണക്കിന് പെണ്‍കുട്ടികള്‍ക്ക് ഞങ്ങള്‍ പ്രചോദനം നല്‍കി.! എല്ലാ പിന്തുണയ്ക്കും നന്ദി അറിയിക്കുന്നു.' മത്സരശേഷം സ്യോര്‍ദ് മറീൻ ട്വീറ്റ് ചെയ്‌തു.
ALSO READ: 'രാജ്യം നിങ്ങളിൽ അഭിമാനിക്കുന്നു'; വനിത ഹോക്കി ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
2017 ലാണ് മറീൻ ഇന്ത്യന്‍ വനിതാ ടീം കോച്ചായെത്തുന്നത്. 2018 കോമൺവെൽത്ത് ഗെയിംസിന് ശേഷം പുരുഷ ടീമിന്‍റെ പരിശീലക ചുമതല ഏറ്റെടുക്കാൻ ഹോക്കി ഇന്ത്യ ആവശ്യപ്പെട്ടിരുന്നുവെങ്കിലും വനിത ടീമിനൊപ്പം തുടരാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.
ഒളിമ്പിക്‌സിന് ശേഷവും സ്യോർദ് മറീനുമായുള്ള കരാർ പുതുക്കാൻ ടീ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും വ്യക്തിപരമായ കാരണങ്ങളാൽ അദ്ദേഹം പിൻമാറുകയായിരുന്നു.