ETV Bharat / sports

'രാജ്യത്തിന്‍റെ മകളെക്കുറിച്ച് അഭിമാനിക്കുന്നു'; ചാനുവിനെ അഭിനന്ദിച്ച് കിരണ്‍ റിജിജു - ടോക്കിയോ ഒളിമ്പിക്സ്

ടോക്കിയോയില്‍ മെഡല്‍ നേടുമെന്ന് മണിപ്പൂരുകാരിയായ താരം നേരത്തെ തന്നെ വാക്ക് തന്നിരുന്നുവെന്നും നിയമ വകുപ്പ് മന്ത്രിയായ റിജിജു പറഞ്ഞു.

Rijiju lauds Chanu  Mirabai Chanu  Tokyo Olympics  Tokyo Olympics news  Kiren Rijiju  മീരാബായി ചാനു  ടോക്കിയോ ഒളിമ്പിക്സ്  കിരണ്‍ റിജിജു
'രാജ്യത്തിന്‍റെ മകളെക്കുറിച്ച് അഭിമാനിക്കുന്നു'; ചാനുവിനെ അഭിനന്ദിച്ച് കിരണ്‍ റിജിജു
author img

By

Published : Jul 25, 2021, 12:26 AM IST

ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്‌സിൽ രാജ്യത്തിന് ആദ്യ മെഡൽ നേടിക്കൊടുത്ത വെയ്റ്റ് ലിഫ്റ്റിങ് താരം മീരാബായി ചാനുവിനെ അഭിനന്ദിച്ച് മുന്‍ കായിക മന്ത്രി കിരണ്‍ റിജിജു. ആദ്യ ദിവസത്തെ മെഡൽ നേട്ടം വളരെ സവിശേഷമാണെന്നും മറ്റുള്ള താരങ്ങള്‍ക്ക് ഇത് പ്രചോദനമാവുമെന്നും അദ്ദേഹം പറഞ്ഞു. ചാനുവിന്‍റെ മെഡല്‍ നേട്ടം രാജ്യത്തിനുള്ള അംഗീകാരമാണെന്നും ടോക്കിയോയില്‍ മെഡല്‍ നേടുമെന്ന് മണിപ്പൂരുകാരിയായ താരം നേരത്തെ തന്നെ വാക്ക് തന്നിരുന്നുവെന്നും നിലവിലെ നിയമ വകുപ്പ് മന്ത്രി കൂടിയായ റിജിജു കൂട്ടിച്ചേര്‍ത്തു.

അതേസമയം ടോക്കിയോയില്‍ രാജ്യത്തിന് ആദ്യ ഒളിമ്പിക് മെഡല്‍ സമ്മാനിച്ച് അഭിമാനമായ ചാനുവിന് അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് തുടങ്ങി നിരവധി പ്രമുഖരുള്‍പ്പെടെ ചാനുവിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ടോക്കിയോയില്‍ ഇന്ത്യക്ക് ഇതിനെക്കാൾ മികച്ചൊരു തുടക്കം ലഭിക്കാനില്ലെന്നും രാജ്യത്തെ ഓരോര്‍ത്തര്‍ക്കും ചാനുവിന്‍റെ നേട്ടം പ്രചോദനമാണെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

also read: ഇന്ത്യ- ശ്രീലങ്ക ടി20 പരമ്പര; വരുണ്‍ ചക്രവർത്തിക്ക് അരങ്ങേറ്റത്തിന് സാധ്യത

ഭാരോദ്വഹനത്തിൽ വനിതകളുടെ 49 കിലോ വിഭാഗത്തിലാണ് ചാനുവിന്‍റെ വെള്ളിമെഡല്‍ നേട്ടം. 2000 സിഡ്‌നി ഒളിമ്പിക്സില്‍ വെങ്കലം നേടിയ കർണം മല്ലേശ്വരിക്ക് ശേഷം ആദ്യമായാണ് ഇന്ത്യയിൽ നിന്ന് ഒരു താരം ഭാരോദ്വഹനത്തിൽ മെഡൽ കരസ്ഥമാക്കുന്നത്. ചാനുവിന്‍റെ നേട്ടത്തോടെ 21 വർഷത്തെ രാജ്യത്തിന്‍റെ കാത്തിരിപ്പിനാണ് വിരാമമാവുന്നത്. സ്‌നാച്ചിൽ 87 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ 115 കിലോയും ഉയര്‍ത്തിയാണ് ചാനുമെഡൽ കരസ്ഥമാക്കിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.