ടോക്കിയോ: ഒളിമ്പിക്‌സ് ബാഡ്‌മിന്‍റണിൽ വെങ്കലമെഡൽ സ്വന്തമാക്കി പി.വി സിന്ധു രാജ്യത്തിനഭിമാനമായിരിക്കുകയാണ്. ചൈനയുടെ ലോക ഒമ്പതാം നമ്പര്‍ താരം ഹെ ബിങ് ജിയാവോക്കെതിരെ തുടർച്ചയായ സെറ്റുകൾ നേടിക്കൊണ്ടാണ് സിന്ധു വെങ്കലം സ്വന്തമാക്കിയത്.
വെങ്കല നേട്ടത്തോടൊപ്പം തന്നെ രണ്ട് ഒളിമ്പിക്‌സുകളിൽ മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരവും ആദ്യ ഇന്ത്യൻ വനിത താരവും എന്ന റെക്കോഡ് നേട്ടവും സിന്ധു കൈവരിച്ചിരിക്കുകയാണ്. റിയോ ഒളിമ്പിക്‌സിൽ സിന്ധു വെള്ളിമെഡൽ നേടിയിരുന്നു. രണ്ട് ഒളിമ്പിക്‌സുകളിൽ മെഡൽ നേടിയ ഗുസ്തി താരം സുശീൽ കുമാറാണ് സിന്ധുവിനോടൊപ്പമുള്ള മറ്റൊരു ഇന്ത്യൻ താരം.
-
#TeamIndia | #Tokyo2020 | #Badminton
— Team India (@WeAreTeamIndia) August 1, 2021 " class="align-text-top noRightClick twitterSection" data="
Women's Singles Bronze Medal Match
You did it @Pvsindhu1👏🙌🥉
Back to back Olympic medals for PV Sindhu! Defeats Bing Jiao to be the 2nd Indian athlete to win 2 individual #Olympics medals. #RukengeNahi #EkIndiaTeamIndia #Cheer4India pic.twitter.com/YfXDvPTpzg
">#TeamIndia | #Tokyo2020 | #Badminton
— Team India (@WeAreTeamIndia) August 1, 2021
Women's Singles Bronze Medal Match
You did it @Pvsindhu1👏🙌🥉
Back to back Olympic medals for PV Sindhu! Defeats Bing Jiao to be the 2nd Indian athlete to win 2 individual #Olympics medals. #RukengeNahi #EkIndiaTeamIndia #Cheer4India pic.twitter.com/YfXDvPTpzg#TeamIndia | #Tokyo2020 | #Badminton
— Team India (@WeAreTeamIndia) August 1, 2021
Women's Singles Bronze Medal Match
You did it @Pvsindhu1👏🙌🥉
Back to back Olympic medals for PV Sindhu! Defeats Bing Jiao to be the 2nd Indian athlete to win 2 individual #Olympics medals. #RukengeNahi #EkIndiaTeamIndia #Cheer4India pic.twitter.com/YfXDvPTpzg
ഇത് കൂടാതെ തന്നെ ബാഡ്‌മിന്‍റണിൽ എലൈറ്റ് താരങ്ങളുടെ ലിസ്റ്റിലും സിന്ധു ഇടം പിടിച്ചു. തുടര്‍ച്ചയായി രണ്ടു ഒളിമ്പിക്‌സുകളിൽ ബാഡ്‌മിന്‍റണില്‍ മെഡല്‍ സ്വന്തമാക്കിയ ലോകത്തിലെ നാലാമത്തെ താരം കൂടിയാണ് സിന്ധു. ടൂര്‍ണമെന്‍റിലുടനീളം വിജയിച്ച മത്സരങ്ങളിൽ സിന്ധു ഒറ്റ സെറ്റു പോലും വിട്ടുനല്‍കിയിട്ടില്ല എന്ന പ്രത്യേകതയുമുണ്ട്.
വെങ്കലത്തിനായുള്ള പോരാട്ടത്തിൽ വാശിയേറിയ പ്രകടനമാണ് സിന്ധു കാഴ്‌ചവെച്ചത്. ആദ്യ ഗെയിമിൽ വ്യക്‌തമായ മുൻതൂക്കത്തോടെയാണ് സിന്ധു മുന്നേറിയത്. രണ്ടാം സെറ്റിൽ ചൈനീസ് താരം ഒരൽപ്പം വെല്ലുവിളി ഉയർത്തിയെങ്കലും അവസാന പോയിന്‍റുകൾ അനായാസം നേടി സിന്ധു മത്സരവും മെഡലും സ്വന്തമാക്കുകയായിരുന്നു.
ALSO READ: അഭിമാന സിന്ധു; ഒളിമ്പിക്‌സ് ബാഡ്‌മിന്‍റണിൽ വെങ്കലം
ടോക്കിയോ ഒളിമ്പിക്‌സിൽ ആദ്യ മത്സരം മുതൽ തന്നെ സിന്ധു മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാൽ സെമിയിൽ ചൈനീസ് തായ്‌പേയുടെ സൂ യിങ്ങിനോട് താരത്തിന് അടിയറവ് പറയേണ്ടിവന്നു. ഈ തോൽവിയാണ് സിന്ധുവിന്‍റെ സ്വർണ മെഡൽ മോഹങ്ങൾക്ക് വിള്ളൽ വീഴ്ത്തിയത്.