ടോക്കിയോ: വനിത ബാഡ്‌മിന്‍റണ്‍ സെമിയിൽ ഇന്ത്യൻ സൂപ്പർ താരം പി.വി സിന്ധുവിന് തോൽവി. ലോക ഒന്നാം നമ്പർ താരമായ ചൈനീസ് തായ്പേയിയുടെ തായ് സു യിങ്ങിനോടാണ് സിന്ധു പരാജയപ്പെട്ടത്. ശക്തമായ മത്സരത്തിനൊടുവിൽ തുടർച്ചയായ രണ്ട് സെറ്റുകൾ നേടിയാണ് ചൈനീസ് താരം വിജയിച്ചത്. ചൈനയുടെ ചെൻ യു ഫെയിങ്ങാണ് ഫൈനലിൽ തായ് സു യിങ്ങിന്‍റെ എതിരാളി.
-
P.V Sindhu goes down to World No. 1 Tai Tzu Ying 18-21, 12-21 in Semis.
— India_AllSports (@India_AllSports) July 31, 2021 " class="align-text-top noRightClick twitterSection" data="
It was Tai's masterclass in the 2nd game.
#Tokyo2020 #Tokyo2020withIndia_AllSports pic.twitter.com/I1p5kIsWJN
">P.V Sindhu goes down to World No. 1 Tai Tzu Ying 18-21, 12-21 in Semis.
— India_AllSports (@India_AllSports) July 31, 2021
It was Tai's masterclass in the 2nd game.
#Tokyo2020 #Tokyo2020withIndia_AllSports pic.twitter.com/I1p5kIsWJNP.V Sindhu goes down to World No. 1 Tai Tzu Ying 18-21, 12-21 in Semis.
— India_AllSports (@India_AllSports) July 31, 2021
It was Tai's masterclass in the 2nd game.
#Tokyo2020 #Tokyo2020withIndia_AllSports pic.twitter.com/I1p5kIsWJN
ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ 21-18 ന് തായ് സു യിങ്ങ് സെറ്റ് സ്വന്തമാക്കുകയായിരുന്നു. രണ്ടാം സെറ്റിൽ തായ് സു യിങ്ങിന് വലിയ വെല്ലുവിളി ഉയർത്താൻ സിന്ധുവിനായില്ല. 21-12 നാണ് രണ്ടാം സെറ്റിൽ സിന്ധു കീഴടങ്ങിയത്. തോറ്റെങ്കിലും വെങ്കല മെഡലിനായുള്ള മത്സരത്തില്‍ സിന്ധു ചൈനയുടെ ഹി ബിങ് ജിയാവോയെ നേരിടും.
ഇരുവരും ഏറ്റുമുട്ടിയ ഏറ്റവുമൊടുവിലത്തെ 3 മത്സരങ്ങളിലും ജയം തായ് സുവിനൊപ്പമായിരുന്നു. എന്നാൽ, റിയോ ഒളിമ്പിക്‌സിലും 2019 ലോക ചാംപ്യൻഷിപ്പിലും 2018ലെ വേൾഡ് ടൂർ ഫൈനൽസിലും സിന്ധുവിനായിരുന്നു ജയം.
-
A tough day for PV Sindhu !
— Dept of Sports MYAS (@IndiaSports) July 31, 2021 " class="align-text-top noRightClick twitterSection" data="
Goes down to 18-21,12-21 against world no. 1 Chinese Taipei's Tai Tzu Ying in semifinals.
She'll play 🥉medal match against 🇨🇳's HE Bing Jiao.
Keep the spirit high champion.👏👏 #ComeBackStronger https://t.co/Vq2CiFfgoP
">A tough day for PV Sindhu !
— Dept of Sports MYAS (@IndiaSports) July 31, 2021
Goes down to 18-21,12-21 against world no. 1 Chinese Taipei's Tai Tzu Ying in semifinals.
She'll play 🥉medal match against 🇨🇳's HE Bing Jiao.
Keep the spirit high champion.👏👏 #ComeBackStronger https://t.co/Vq2CiFfgoPA tough day for PV Sindhu !
— Dept of Sports MYAS (@IndiaSports) July 31, 2021
Goes down to 18-21,12-21 against world no. 1 Chinese Taipei's Tai Tzu Ying in semifinals.
She'll play 🥉medal match against 🇨🇳's HE Bing Jiao.
Keep the spirit high champion.👏👏 #ComeBackStronger https://t.co/Vq2CiFfgoP
ALSO READ: ബോക്‌സിങില്‍ പ്രതീക്ഷകൾ അവസാനിച്ചു: പൂജ റാണി പുറത്ത്
ജപ്പാന്‍റെ ലോക അഞ്ചാം നമ്പർ താരം അകാനെ യമാഗുച്ചിയെ തുടർച്ചയായ സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് സിന്ധു സെമിയില്‍ പ്രവേശിച്ചത്. റാങ്കിങ്ങില്‍ തന്നേക്കാള്‍ മുന്നിലുള്ള യമാഗുച്ചിയ്‌ക്കെതിരെ ക്വാർട്ടറിന്‍റെ തകര്‍പ്പന്‍ പ്രകടനമാണ് സിന്ധു കാഴ്‌ചവെച്ചത്.