ടോക്കിയോ: ഒളിമ്പിക്‌സ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ ബ്രസീല്‍ ഫൈനലില്‍ പ്രവേശിച്ചു. പെനല്‍റ്റി ഷൂട്ടൗട്ടില്‍ 4-1ന് മെക്സിക്കോയെ കീഴടക്കിയാണ് കാനറിപ്പട ഫൈനലുറപ്പിച്ചത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു സംഘങ്ങള്‍ക്കും ഗോള്‍ കണ്ടെത്താനാവാതെ വന്നതോടെയാണ് മത്സരം പെനാല്‍റ്റിയിലേക്ക് നീണ്ടത്.
ബ്രസീലിനായി ഡാനി ആൽവസ്, മാർട്ടിനെല്ലി, ബ്രൂണോ ഗുയിമറേസ്, റൈനർ ജീസസ് എന്നിവര്‍ ലക്ഷ്യം കണ്ടു. മെക്സിക്കോയ്ക്കായി ആൽബർട്ടോ റോഡ്രിഗസിന് മാത്രമേ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിക്കാനായൊള്ളു. അതേസമയം ഇരു സംഘങ്ങളും മികച്ച് നിന്ന മത്സരത്തില്‍ ബ്രസീൽ കൂടുതൽ അവസരങ്ങൾ തീര്‍ത്തിരുന്നു.
also read: വീണു, എഴുന്നേറ്റു, ഒന്നാം സ്ഥാനത്തേക്ക് ഓടിക്കയറി ; സിഫാൻ ഹസന്‍റെ വിസ്‌മയക്കുതിപ്പ്
എന്നാല്‍ ഗോള്‍ കീപ്പര്‍ ഗ്വില്ലെർമോ ഒച്ചോവയുടെ തകര്‍പ്പന്‍ പ്രകടനമാണ് മെക്സിക്കോയെ ഗോള്‍ വഴങ്ങാതെ കാത്തത്. ജപ്പാനും സ്പെയിനും തമ്മിൽ നടക്കുന്ന രണ്ടാം സെമിയിലെ ജേതാക്കളാണ് ഫൈനലിൽ ബ്രസീലിന്‍റെ എതിരാളി.