ETV Bharat / sports

ചരിത്ര നേട്ടത്തിന് പിന്നാലെ ടോക്കിയോയില്‍ നിന്ന് തിരിച്ചെത്തി ഇന്ത്യന്‍ താരങ്ങള്‍ - ടോക്കിയോ ഇന്ത്യന്‍ താരങ്ങള്‍

ന്യൂഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ടീമിന് കുടുംബാംഗങ്ങളുടെയും ആരാധകരുടെയും സ്വീകരണം

Tokyo Olympics  ടോക്കിയോ ഒളിമ്പിക്സ്  ടോക്കിയോ ഒളിമ്പിക്സ് 2020  ടോക്കിയോ 2020  ഒളിമ്പിക്സ് 2020  Indian contingent  ടോക്കിയോ ഇന്ത്യന്‍ താരങ്ങള്‍  ഇന്ത്യന്‍ താരങ്ങള്‍
ചരിത്ര നേട്ടത്തിന് പിന്നാലെ ഇന്ത്യന്‍ താരങ്ങള്‍ ടോക്കിയോയില്‍ നിന്നും തിരിച്ചെത്തി
author img

By

Published : Aug 9, 2021, 7:52 PM IST

ന്യൂഡല്‍ഹി : ടോക്കിയോ ഒളിമ്പിക്‌സിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ താരങ്ങള്‍ രാജ്യത്ത് തിരിച്ചെത്തി. ജാവലിന്‍ താരം നീരജ് ചോപ്രയുടെ നേതൃത്വത്തില്‍ ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് താരങ്ങള്‍ പറന്നിറങ്ങിയത്.

കുടുംബാംഗങ്ങള്‍ക്ക് പുറമെ നിരവധി ആരാധകരും താരങ്ങളെ സ്വീകരിക്കാന്‍ എത്തിയിരുന്നു. താരങ്ങള്‍ വിമാനത്താവളത്തിലെത്തിയ ദൃശ്യങ്ങള്‍ അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും സായിയും ട്വീറ്റ് ചെയ്തിട്ടുണ്ട്.

അതേസമയം ഒളിമ്പിക്സില്‍ ചരിത്ര വിജയം നേടിയാണ് ഇന്ത്യന്‍ സംഘം ടോക്കിയോയില്‍ നിന്നും മടങ്ങിയെത്തിയത്. രാജ്യത്തിന്‍റെ ഒളിമ്പിക് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മെഡലുകളെന്ന നേട്ടമാണ് ടോക്കിയോയില്‍ ഇന്ത്യ സ്വന്തമാക്കിയത്.

ഒരു സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവുമുള്‍പ്പെടെ ഏഴ് മെഡലുകള്‍ കരസ്ഥമാക്കി. ഇതോടെ 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സിലെ ആറ് മെഡലുകള്‍ എന്ന റെക്കോര്‍ഡാണ് പഴങ്കഥയായത്.

രണ്ട് വെള്ളിയും നാല് വെങ്കലവുമുള്‍പ്പെടെ ആറ് മെഡലുകളായിരുന്നു ലണ്ടനില്‍ ഇന്ത്യയുടെ അക്കൗണ്ടിലുണ്ടായിരുന്നത്.

also read: 'ഇനിയും ഏറെ നേടാനുണ്ട്, ബയോപിക്കുകള്‍ പിന്നെയാവാം'; നീരജ് ചോപ്ര ഇടിവി ഭാരതിനോട്

ജാവ്ലിന്‍ താരം നീരജ് ചോപ്ര സ്വര്‍ണം എറിഞ്ഞ് വീഴ്ത്തിയപ്പോള്‍ മീരാബായ് ചാനു (വെയ്റ്റ് ലിഫ്റ്റിങ്), രവികുമാര്‍ ദഹിയ (ഗുസ്തി) എന്നിവര്‍ വെള്ളിയും, ബജ്‌റംഗ് പൂനിയ (ഗുസ്തി), പിവി സിന്ധു (ബാഡ്മിന്‍റണ്‍), ലവ്‌ലിന ബോര്‍ഗോഹെയ്‌ന്‍ (ബോക്സിങ്) പുരുഷ ഹോക്കി ടീം എന്നിവര്‍ വെങ്കലവും സ്വന്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.