ETV Bharat / sports

ഹോക്കിയിലെ വെങ്കലത്തിളക്കം: പഞ്ചാബ് താരങ്ങൾക്ക് ഒരു കോടി രൂപ

ക്യാപ്റ്റൻ മൻപ്രീത് സിങ് ഉൾപ്പെടെ എട്ട് പഞ്ചാബ് താരങ്ങളാണ് ഒളിമ്പിക്‌സിൽ ഇന്ത്യക്കായി മത്സരിച്ചത്.

മൻപ്രീത് സിങ്  Indian Hockey  Cash award of Rs one crore for each of Punjab players in bronze winning team  Cash award for Punjab players  റാണ ഗുർമിത് സിങ് സോധി  ടോക്കിയോ 2020 വാർത്തകൾ  ഒളിമ്പിക്സ് വാർത്തകൾ  ടോക്കിയോ ഒളിമ്പിക്സ് 2020  ടോക്കിയോ ഒളിമ്പിടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് അപ്ഡേറ്റ്  INDIA WINNING BRONZE MEDAL IN OLYMPICS HOCKEY
ഹോക്കി ടീമിലെ പഞ്ചാബ് സ്വദേശികളായ താരങ്ങൾക്ക് ഒരു കോടിരൂപ പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ
author img

By

Published : Aug 5, 2021, 2:21 PM IST

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്‌സിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമിലെ പഞ്ചാബ് താരങ്ങൾക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് പഞ്ചാബ് സർക്കാർ. 'ഇതൊരു ചരിത്ര ദിനമാണ്, ടീമിലെ പഞ്ചാബ് താരങ്ങൾക്ക് സന്തോഷപൂർവം ഒരു കോടി രൂപ വീതം ക്യാഷ് അവാർഡ് പ്രഖ്യാപിക്കുന്നു. നിങ്ങളുടെ മടങ്ങിവരവിനായി ഞങ്ങൾ കാത്തിരിക്കുന്നു', പഞ്ചാബ് കായികമന്ത്രി റാണ ഗുർമിത് സിങ് സോധി ട്വീറ്റ് ചെയ്തു.

ക്യാപ്റ്റൻ മൻപ്രീത് സിങ്, ഹർമൻ പ്രീത് സിങ്, രൂപീന്ദർ പാൽ സിങ്, ഹാർദിക് സിങ്, ഷംഷേർ സിങ്, ദിൽപ്രീത് സിങ്, ഗുർജന്ത് സിങ്, മൻദീപ് സിങ് എന്നിങ്ങനെ എട്ട് പഞ്ചാബ് താരങ്ങളാണ് ഇന്ത്യൻ ഹോക്കി ടീമിൽ കളിക്കുന്നത്. ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യൻ ടീം സ്വർണമെഡൽ നേടിയാൽ പഞ്ചാബ് താരങ്ങൾക്ക് 2.25 കോടി രൂപവീതം പാരിതോഷികം നൽകുമെന്ന് നേരത്തെ പഞ്ചാബ് സർക്കാർ പ്രഖ്യാപിച്ചിരുന്നു.

ALSO READ: ചരിത്ര നേട്ടം : ഇന്ത്യൻ ഹോക്കി ടീമിന് അഭിനന്ദനവുമായി കായികരംഗത്തെ പ്രമുഖർ

41 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ ടീം ഒളിമ്പിക്‌സ് ഹോക്കിയിൽ മെഡൽ നേടുന്നത്. ഇതിനുമുന്‍പ് 1968, 1972 എന്നീ വര്‍ഷങ്ങളിലാണ് ഇന്ത്യ ഒളിമ്പിക്‌സില്‍ വെങ്കലമെഡല്‍ നേടിയത്. എട്ട് സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമാണ് ഒളിമ്പിക്‌സ്‌ ഹോക്കിയിൽ ഇന്ത്യയുടെ സമ്പാദ്യം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.