ETV Bharat / sports

പാരാലിമ്പിക്‌സ്‌; ചരിത്രം കുറിച്ച് ഭവിനബെൻ പട്ടേല്‍, ടേബിള്‍ ടെന്നീസിൽ മെഡൽ ഉറപ്പിച്ചു

സെർബിയയുടെ ലോക അഞ്ചാം നമ്പർ താരം ബോറിസ്ലാവ പെരിക് റാൻകോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഭവിന സെമിഫൈനലിൽ പ്രവേശിച്ചത്.

ഭവിനബെൻ പട്ടേല്‍  ഭവിനപട്ടേല്‍  ഭവിന പട്ടേല്‍ പാരാലിമ്പിക്‌സ്‌  Bhavinaben Patel  Bhavinaben Patel scripts history  Bhavinaben Patel table tennis  Bhavinaben Patel secure medal in Paralympics  ഭവിന പട്ടേല്‍ ടേബിള്‍ ടെന്നീസ്  ഭവിന പട്ടേല്‍ മെഡൽ ഉറപ്പിച്ചു  പാരാലിമ്പിക്‌സ്‌ ഇന്ത്യ
പാരാലിമ്പിക്‌സ്‌; ചരിത്രം കുറിച്ച് ഭവിനബെൻ പട്ടേല്‍, ടേബിള്‍ ടെന്നീസിൽ മെഡൽ ഉറപ്പിച്ചു
author img

By

Published : Aug 27, 2021, 9:54 PM IST

ടോക്കിയോ: പാരാലിമ്പിക്‌സില്‍ ഇന്ത്യക്കായി മെഡൽ ഉറപ്പിച്ച് ടേബിള്‍ ടെന്നീസ് താരം ഭവിനബെൻ പട്ടേല്‍ സെമിഫൈനലിൽ പ്രവേശിച്ചു. സെർബിയയുടെ ലോക അഞ്ചാം നമ്പർ താരം ബോറിസ്ലാവ പെരിക് റാൻകോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് ഭവിന പരാജയപ്പെടുത്തിയത്. സ്‌കോര്‍: 11-5 11-6 11-7.

വെറും പതിനെട്ട് മിനിട്ടുമാത്രമാണ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നീണ്ടുനിന്നത്. എതിരാളിക്ക് മുന്നേറാനുള്ള ഒരവസരം പോലും നൽകാതെ തികച്ചും ഏകപക്ഷീയമായായിരുന്നു ഭവിനയുടെ വിജയം.

ശനിയാഴ്‌ച നടക്കുന്ന സെമിഫൈനലിൽ ചൈനയുടെ ഴാങ് മിയാവോയാണ് ഭവിനയുടെ എതിരാളി. മത്സരത്തിൽ പരാജയപ്പെട്ടാലും താരത്തിന് വെങ്കല മെഡൽ ലഭിക്കും. ഇതോടെ പാരാലിമ്പിക്‌സ് ചരിത്രത്തിലാധ്യമായി ടേബിള്‍ ടെന്നീസിൽ ഇന്ത്യക്കായി മെഡൽ നേടുന്ന താരം എന്ന റെക്കോർഡും ഭവിന തന്‍റെ പേരിൽ കുറിച്ചു.

  • 1st medal confirmed for India at #Paralympics 🥳🥳
    Bhavina Patel stuns reigning Olympic Olympic Champion 3-0 in QF of Women's Singles (Class 4) in Table Tennis.
    This will be 1st ever Table Tennis medal for India in Paralympics. pic.twitter.com/QnIJOApSLi

    — India_AllSports (@India_AllSports) August 27, 2021 " class="align-text-top noRightClick twitterSection" data=" ">

ALSO READ: ബാഴ്‌സലോണ ഓപ്പണ്‍ ചെസ് ടൂര്‍ണമെന്‍റ് കിരീടം ഇന്ത്യൻ ഗ്രാന്‍ഡ്‌മാസ്റ്റര്‍ എസ്.പി സേതുരാമന്

നേരത്തെ ബ്രസീലിന്‍റെ ജോയ്‌സ് ഡി ഒലിവിയേരയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് ഭവിന ക്വർട്ടർ ഫൈനലിലേക്ക് പ്രവേശിച്ചത്. വാശിയേറിയ പോരാട്ടത്തിൽ 12-10, 13-11, 11-6 എന്ന സ്കോറിനാണ് താരം വിജയിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.