ടോക്കിയോ : ഒളിമ്പിക്‌സ് വനിതകളുടെ ഫ്രീസ്റ്റൈൽ 57 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ അൻഷു മാലിക്ക് പുറത്ത്. ബെലാറൂസ് താരം ഐറിന കുറാച്‌കിനിക്കെതിരെ 8-2നാണ് അൻഷു തോറ്റത്.
തുടക്കം മുതൽ വ്യക്തമായ ലീഡ് നിലനിർത്തി മുന്നേറിയ ബെലാറൂസ് താരത്തിനെതിരെ ഒരു ഘട്ടത്തിലും അൻഷു മാലിക്കിന് മുന്നേറാൻ കഴിഞ്ഞില്ല. രണ്ടാം പിരീഡിൽ രണ്ട് പോയിന്‍റ് മാത്രമാണ് ഇന്ത്യൻ താരത്തിന് സ്വന്തമാക്കാൻ കഴിഞ്ഞത്.
ALSO READ: മലർത്തിയടിച്ച് ഇന്ത്യ ; ഗുസ്‌തിയിൽ രവി ദഹിയയും, ദീപക് പൂനിയയും സെമിയിൽ
അതേസമയം പുരുഷൻമാരുടെ വിഭാഗത്തിൽ ഇന്ത്യൻ താരങ്ങളായ രവി ദഹിയയും, ദീപക് പൂനിയയും തകർപ്പൻ വിജയത്തോടെ സെമിഫൈനലിൽ പ്രവേശിച്ചു. ചൈനീസ് താരം സുഷനെ 5–3ന് തോൽപ്പിച്ചാണ് ദീപക് പൂനിയ സെമിഫൈനലിൽ കടന്നത്.
-
Anshu Malik loses to Iryna Kurachkin 8-2 in a hard-fought match.
— SAIMedia (@Media_SAI) August 4, 2021 " class="align-text-top noRightClick twitterSection" data="
Stay tuned for more updates. #Cheer4India
">Anshu Malik loses to Iryna Kurachkin 8-2 in a hard-fought match.
— SAIMedia (@Media_SAI) August 4, 2021
Stay tuned for more updates. #Cheer4IndiaAnshu Malik loses to Iryna Kurachkin 8-2 in a hard-fought match.
— SAIMedia (@Media_SAI) August 4, 2021
Stay tuned for more updates. #Cheer4India
ബൾഗേറിയൻ താരം ജോർജി വാലെന്റീനോവ് വാംഗെലോവിനെ 14- 4ന് തകർത്താണ് രവി ദഹിയ സെമിയിൽ കടന്നത്. ഒരു വിജയം കൂടി സ്വന്തമാക്കിയാൽ ഇരുവർക്കും മെഡൽ ഉറപ്പിക്കാൻ സാധിക്കും.