ബല്‍ഗ്രേഡ്: ടെന്നിസ് സൂപ്പർതാരം നൊവാക് ജോക്കോവിച്ചിന് കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് പ്രസ്‌താവനയിലൂടെ വിവരം പുറത്തുവിട്ടത്. ഭാര്യ ജെലേനയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് പ്രതിസന്ധിക്കിടെ ടൂര്‍ണമെന്‍റ് സംഘടിപ്പിച്ച താരത്തിനെതിരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ടൂര്‍ണമെന്‍റില്‍ പങ്കെടുത്ത മൂന്ന് താരങ്ങള്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ബൾഗേറിയയുടെ ഗ്രിഗർ ദിമിത്രോവ്, ക്രൊയേഷ്യയുടെ ബോർന കൊറിച്ച്, വിക്ടർ ട്രോയിസ്കി എന്നിവർക്കാണ് കൊവിഡ് ബാധിച്ചത്. ടൂർണമെന്‍റിന്‍റെ രണ്ടാം പാദം നടന്ന ക്രൊയേഷ്യയില്‍ നിന്ന് തിരിച്ചെത്തിയ ഉടന്‍ ജോക്കോവിച്ചും ഭാര്യയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാവുകയായിരുന്നു. മക്കളെയും കൊവിഡ് പരിശോധനയ്‌ക്ക് വിധേയരാക്കിയിരുന്നു. എന്നാല്‍ ഇവരുടെ ഫലം നെഗറ്റീവാണ്.
നൊവാക് ജോക്കോവിച്ചിന് കൊവിഡ് - covid death
14:28 June 23
ഭാര്യ ജെലേനയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.