ETV Bharat / sports

വിംബിൾഡണില്‍ ആരവം കനക്കും; 100 ശതമാനം കാണികളെ അനുവദിക്കാന്‍ തീരുമാനം - കാണികള്‍

കൊവിഡ് സാഹചര്യത്തില്‍ ഇതാദ്യമാണ് യുകെയില്‍ ഒരു ഔട്ട് ഡോര്‍ സ്റ്റേഡിയത്തില്‍ 100 ശതമാനം കാണികളെ അനുവദിക്കുന്നത്.

Wimbledon  quarter-finals  tennis tournament  വിംബിൾഡണ്‍  ടെന്നീസ് ടൂര്‍ണമെന്‍റ്  കാണികള്‍  ടെന്നീസ് കോര്‍ട്ട്
വിംബിൾഡണില്‍ ആരവം കനക്കും; 100 ശതമാനം കാണികളെ അനുവദിക്കാന്‍ തീരുമാനം
author img

By

Published : Jul 5, 2021, 10:39 AM IST

ലണ്ടന്‍: വിംബിൾഡണില്‍ ക്വാർട്ടർ ഫൈനൽ മത്സരങ്ങള്‍ മുതല്‍ക്ക് 100 ശതമാനം കാണികളെ അനുവദിക്കുമെന്ന് ഇംഗ്ലണ്ട് ലോൺ ടെന്നീസ് ചാമ്പ്യൻഷിപ്പ്(എഇഎൽ‌ടി‌സി) അറിയിച്ചു. പുല്‍ മൈതാനങ്ങളായ സെന്‍റർ കോർട്ടിലും നമ്പര്‍വണ്‍ കോർട്ടിലുമാണ് മത്സരങ്ങള്‍ നടക്കുന്നത്.

14,979 കാണികളെയാണ് സെന്‍റർ കോർട്ടില്‍ പരമാവധി ഉള്‍ക്കൊള്ളാനാവുക. അതേസമയം 12,345ആണ് നമ്പര്‍വണ്‍ കോർട്ടില്‍ ഉള്‍ക്കൊള്ളാനാവുന്ന കാണികളുടെ എണ്ണം. മത്സരം കാണാനെത്തുന്നവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജറാക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

also read: 'അമ്മയും ഭാര്യയും കണക്കിന് ശകാരിച്ചു'; വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ദിനേശ് കാര്‍ത്തിക്

കൊവിഡ് സാഹചര്യത്തില്‍ ഇതാദ്യമാണ് യുകെയില്‍ ഒരു ഔട്ട് ഡോര്‍ സ്റ്റേഡിയത്തില്‍ 100 ശതമാനം കാണികളെ അനുവദിക്കുന്നത്. നിലവില്‍ 50 ശതമാനം കാണികളെയാണ് വിംബിൾഡണില്‍ അനുവദിക്കുന്നത്. അതേസമയം ബുധനാഴ്ച മുതല്‍ക്കാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.