ETV Bharat / sports

ജൂനിയര്‍ വിംബിള്‍ഡണ്‍ കിരീടം ഇന്ത്യന്‍ വംശജനായ സമീര്‍ ബാനര്‍ജിക്ക് - വിംബിള്‍ഡണ്‍

വിജയത്തോടെ ജൂനിയര്‍ വിഭാഗത്തില്‍ ഗ്രാൻഡ്സ്ലാം സിംഗിൾസ് കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ വംശജന്‍ എന്ന നേട്ടവും സമീർ സ്വന്തമാക്കി.

Samir Banerjee  Wimbledon  Indian-American  ജൂനിയര്‍ വിംബിള്‍ഡണ്‍  വിംബിള്‍ഡണ്‍  സമീര്‍ ബാനര്‍ജി
ജൂനിയര്‍ വിംബിള്‍ഡണ്‍ കിരീടം ഇന്ത്യന്‍ വംശജനായ സമീര്‍ ബാനര്‍ജിക്ക്
author img

By

Published : Jul 12, 2021, 7:13 AM IST

ലണ്ടന്‍: ജൂനിയര്‍ വിംബിള്‍ഡണ്‍ സിം​ഗിൾസ് കിരീടം ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ താരം സമീര്‍ ബാനര്‍ജിക്ക്. അമേരിക്കയുടെ തന്നെ വിക്ടര്‍ ലിലോവിനെയാണ് 17 കാരനായ സമീര്‍ പരാജയപ്പെടുത്തിയത്. ഒരു മണിക്കൂര്‍ 21 മിനുട്ട് നീണ്ട് നിന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു താരത്തിന്‍റെ വിജയം. സ്‌കോര്‍: 7-5, 6-3.

വിജയത്തോടെ ജൂനിയര്‍ വിഭാഗത്തില്‍ ഗ്രാൻഡ്സ്ലാം സിംഗിൾസ് കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ വംശജന്‍ എന്ന നേട്ടവും സമീർ സ്വന്തമാക്കി. ഇന്ത്യൻ-അമേരിക്കൻ താരങ്ങളായ പ്രകാശ് അമൃത്‌രാജും സ്റ്റീഫൻ അമൃത്‌രാജും ടീം ഇനത്തില്‍ നേരത്തെ വിംബിള്‍ഡണ്‍ ജൂനിയര്‍ കിരീടം സ്വന്തമാക്കിയിട്ടുണ്ട്.

also read: പെനാൽട്ടി ഷൂട്ടൗട്ടിൽ ഇം​ഗ്ലണ്ടിനെ കീഴടക്കി, യൂറോ കപ്പ് ഇറ്റലിയ്ക്ക്

അതേസമയം കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ജൂനിയര്‍ വിംബിള്‍ഡണ്‍ കിരീടം നേടുന്ന അമേരിക്കന്‍ താരമെന്ന നേട്ടവും സമീര്‍ സ്വന്തമാക്കി. 2015-ല്‍ കിരീടം നേടിയ റെയ്ല്ലി ഒപെല്‍ക്കയാണ് സമീറിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്. ജൂനിയര്‍ കിരീടം നേടുന്ന 12-ാമത്തെ അമേരിക്കന്‍ താരം കൂടിയാണ് സമീര്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.