ലണ്ടന്‍: ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച് വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍ ഫൈനലില്‍ പ്രവേശിച്ചു. കാനഡയുടെ ലോക 15ാം നമ്പര്‍ താരം ഡെനിസ് ഷാപ്പലോവിനെ തോല്‍പ്പിച്ചാണ് നിലവിലെ ചാമ്പ്യന്‍ കൂടിയായ ജോക്കോവിച്ച് ഫൈനല്‍ പിടിച്ചത്. രണ്ട് മണിക്കൂറും 44 മിനുട്ടും നീണ്ട മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ജോക്കോവിച്ചിന്‍റെ ജയം. സ്‌കോര്‍ 7-6, 7-5, 7-5.
-
Slices, smashes and sizzling shots delivered on Day 11 🔥#Wimbledon pic.twitter.com/1pRFeBrR3E
— Wimbledon (@Wimbledon) July 10, 2021 " class="align-text-top noRightClick twitterSection" data="
">Slices, smashes and sizzling shots delivered on Day 11 🔥#Wimbledon pic.twitter.com/1pRFeBrR3E
— Wimbledon (@Wimbledon) July 10, 2021Slices, smashes and sizzling shots delivered on Day 11 🔥#Wimbledon pic.twitter.com/1pRFeBrR3E
— Wimbledon (@Wimbledon) July 10, 2021
ടൂര്‍ണമെന്‍റിലെ 10ാം സീഡായിരുന്ന ഷാപ്പലോവിനെതിരെ 15 അണ്‍ഫോഴ്‌സ്ഡ് ഇറര്‍ മാത്രമാണ് ജോക്കോവിച്ച് വരുത്തിയത്. ഷാപ്പലോവ് 35 അണ്‍ഫോഴ്‌സഡ് ഇററുകള്‍ വരുത്തി. 91 ശതമാനം ബ്രേക്ക് പോയിന്‍റുകള്‍ ജോക്കോവിച്ച് സേവ് ചെയ്തപ്പോള്‍ 25കാരനായ ഷാപ്പലോവിന് 70 ശതമാനം ബ്രേക്ക് പോയിന്‍റുകളാണ് സേവ് ചെയ്യാനായത്.
ജോക്കോവിച്ചിറങ്ങുക ആറാം കിരീടത്തിന്
ഏഴാം വിംബിള്‍ഡണ്‍ ഫൈനലിനിറങ്ങുന്ന ജോക്കോവിച്ച് തന്‍റെ ആറാം കിരീടമാണ് ലക്ഷ്യമിടുന്നത്. നേരത്തെ 2011, 2014, 2015, 2018, 2019 വര്‍ഷങ്ങളില്‍ ജോക്കോവിച്ച് കിരീട നേട്ടം ആഘോഷിച്ചിരുന്നു. അതേസമയം സെർബിയൻ ടെന്നീസ് ഇതിഹാസത്തിന്‍റെ 30ാം ഗ്രാൻസ്ലാം ഫൈനല്‍ കൂടിയാണിത്. വിംബിള്‍ഡണ്‍ ജയിച്ച് കയറാനായാല്‍ 20ാം ഗ്രാൻസ്ലാം കിരീടവും ജോക്കോവിച്ചിന് ആഘോഷിക്കാം.
മാറ്റിയോ ബെറെറ്റിനി എതിരാളി
ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇറ്റലിയുടെ മാറ്റിയോ ബെറെറ്റിനിയാണ് ജോക്കോവിച്ചിന്‍റെ എതിരാളി. ഏഴാം സീഡായ മാറ്റിയോ ബെറെറ്റിനി സെമിയില്‍ പോളണ്ടിന്‍റെ ഹുബര്‍ട്ട് ഹർകാസിനെ തകര്‍ത്താണ് ഫൈനലിലെത്തിയത്. ഡാനില്‍ മെദ്വദേവിനെയും റോജര്‍ ഫെഡററെയും അട്ടിമറിച്ചായിരുന്നു പോളണ്ട് താരം സെമിയിലെത്തിയിരുന്നത്. ഫൈനല്‍ പ്രവേശനത്തോടെ വിംബിള്‍ഡണ്‍ ഫൈനലിലെത്തുന്ന ആദ്യ ഇറ്റാലിയന്‍ താരമെന്ന നേട്ടവും ബെറെറ്റിനിക്ക് സ്വന്തമായി.
also read:വിംബിൾഡണ്‍ പുരുഷ സിംഗിൾസ്; റോജർ ഫെഡറർ പുറത്ത്
also read: കോപ്പ അമേരിക്ക: പെറുവിനെ തകര്‍ത്ത കൊളംബിയക്ക് മൂന്നാം സ്ഥാനം