ETV Bharat / sports

സെറീന 1000 മത്സരം കളിച്ച് റെക്കോഡിട്ടു, പക്ഷേ മത്സര ഫലം പരാജയം - നാദിയ പോഡോറോസ്‌ക

ഫ്രഞ്ച് ഓപ്പണിനായി തയാറെടുക്കുന്ന സെറീനയ്ക്ക് ഇറ്റാലിയൻ ഓപ്പണിലെ തോൽവി വലിയ തിരിച്ചടിയാണ്.

Serena Williams  Italian Open  Nadia Podoroska  Tennis  സെറീന വില്യംസ്  ഇറ്റാലിയൻ ഓപ്പൺ  നാദിയ പോഡോറോസ്‌ക  ടെന്നീസ്
സെറീന വില്യംസ്
author img

By

Published : May 13, 2021, 4:06 PM IST

റോം: 1000 മത്സരങ്ങളെന്ന റൊക്കോഡിട്ടെങ്കിലും തോൽവിയോടെ മടങ്ങി സെറീന വില്യംസ്. ഇറ്റാലിയൻ ഓപ്പൺ രണ്ടാം റൗണ്ടിൽ നാദിയ പോഡോറോസ്‌കയോടാണ് സെറീന വില്യംസ് പരാജയപ്പെട്ടത്. 7-6 (6) 7-5 എന്ന സ്കോറിനായിരുന്നു നാലു തവണ ഇറ്റാലിയൻ ഓപ്പൺ സ്വന്തമാക്കിയിട്ടുള്ള താരത്തിന്‍റെ തോൽവി. ഓസ്ട്രേലിയൻ ഓപ്പണിന് ശേഷം കളത്തിലിറങ്ങാത്ത സെറീനയുടെ ആദ്യ മത്സരമായിരുന്നു ഇറ്റാലിയൻ ഓപ്പൺ. മെയ് 30ന് ആരംഭിക്കാനിരിക്കുന്ന ഫ്രഞ്ച് ഓപ്പണിനായി ഒരുങ്ങുന്ന താരത്തിന് ഇറ്റാലിയൻ ഓപ്പണിലെ തോൽവി വലിയ തിരിച്ചടിയായിരിക്കും.

Also Read: സിങ്കപ്പൂര്‍ ഓപ്പണ്‍ റദ്ദാക്കി; സൈനയുടേയും ശ്രീകാന്തിന്‍റെയും ഒളിമ്പിക് മോഹങ്ങള്‍ക്ക് തിരിച്ചടി

അതേസമയം ലോക രണ്ടാം നമ്പർ താരമായ നവോമി ഓസാക്കയും ടൂർണമെന്‍റിൽ നിന്നും പുറത്തായി. യുഎസ് താരം ജെസ്സീക്ക് പെഗുലെയോടായിരുന്നു നവോമിയുടെ തോൽവി. പുരുഷന്മാരുടെ ടൂർണമെന്‍റിൽ ശക്തമായ പോരാട്ടം കാഴ്ച്ചവെച്ച ജാനിക് സിന്നറെ റാഫേൽ നദാൽ 7-5, 6-4 എന്ന സ്കോറിന് പരാജയപ്പെടുത്തി. നേരത്തെ ലോക മൂന്നാം നമ്പർ താരമായ ഡാനിയേൽ മെദ്‌വദേവ് 6-2, 6-4ന് റഷ്യൻ താരം അസ്ലാൻ കാരാറ്റ്‌സെവിനോട് പരാജയപ്പെട്ടിരുന്നു.

Also Read: വിന്‍ഡീസ് ക്രിക്കറ്റ് പ്രതാപകാലത്തേക്ക് തിരിച്ചു പോകില്ല: നിരാശ പങ്കുവെച്ച് കർട്ട്ലി ആംബ്രോസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.