ന്യൂയോര്‍ക്ക്: യു എസ് ഓപ്പണില്‍ സ്പാനിഷ് താരം റാഫേല്‍ നദാല്‍ സെമിയില്‍. അര്‍ജന്‍റീനയുടെ ഡിയേഗോ ഷ്വാര്‍ട്‌സ്മാനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് നദാലിന്‍റെ സെമി പ്രവേശനം.
-
V-A-M-O-S 🇪🇸@RafaelNadal powers his way to the first set 6-4.#USOpen pic.twitter.com/hMv4s3zyOT
— US Open Tennis (@usopen) September 5, 2019 " class="align-text-top noRightClick twitterSection" data="
">V-A-M-O-S 🇪🇸@RafaelNadal powers his way to the first set 6-4.#USOpen pic.twitter.com/hMv4s3zyOT
— US Open Tennis (@usopen) September 5, 2019V-A-M-O-S 🇪🇸@RafaelNadal powers his way to the first set 6-4.#USOpen pic.twitter.com/hMv4s3zyOT
— US Open Tennis (@usopen) September 5, 2019
കളിയിലുടനീളം പൊരുതിക്കളിച്ച ഷ്വാർട്ട്സ്മാനെ ശക്തമായ പോരാട്ടത്തിനൊടുവിലാണ് സ്പാനിഷ് താരം കീഴടക്കിയത്. 2010, 13, 17 വർഷങ്ങളിൽ യുഎസ് ഓപ്പൺ ചാമ്പ്യനായിരുന്നു നദാൽ.
സെമിയില്‍ ഇറ്റലിയുടെ മാറ്റിയോ ബറേറ്റിനിയാണ് നദാലിന്‍റെ എതിരാളി.
ഫ്രഞ്ച് താരം ഗയേല്‍ മോണ്‍ഫില്‍സിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ തോല്‍പ്പിച്ചാണ് ബറേറ്റിനി സെമിയില്‍ കടന്നത്. മറ്റൊരു സെമിയില്‍ ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവ് റഷ്യയുടെ ഡാനില്‍ മെദ്‌വെദേവിനെ നേരിടും.
"സാഹചര്യങ്ങൾക്കൊത്ത് നന്നായി കളിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഇപ്പോൾ സെമിയിലെത്തിക്കഴിഞ്ഞു. ഇന്ന് അൽപ്പം കടുപ്പമേറിയ ദിനമായിരുന്നു. എന്നിട്ടും വിജയിക്കാൻ സാധിച്ചു. ഇത് അത്ര ചെറിയ കാര്യമല്ല," മത്സരശേഷം നദാൽ പറഞ്ഞു.