ന്യൂയോര്‍ക്ക്: യു എസ് ഓപ്പണ്‍ ടെന്നീസില്‍ ലോക ഒന്നാം നമ്പര്‍ താരം ജപ്പാന്‍റെ നവോമി ഒസാക്ക ക്വാര്‍ട്ടറില്‍ പുറത്തായി. സ്വിസ് താരവും 13 -ാം റാങ്കുകാരിയുമായ ബെലിന്‍ഡ ബെന്‍സിക് ആണ് ആര്‍തര്‍ ആഷെ സ്റ്റേഡിയത്തില്‍ അട്ടിമറി ജയം നേടിയത്. സ്കോര്‍- 7-5, 6-4. 2014 ശേഷം ആദ്യമായാണ് ബെലിന്‍ഡ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടക്കുന്നത്.
-
The reigning champ Osaka dethroned by Bencic.
— US Open Tennis (@usopen) September 3, 2019 " class="align-text-top noRightClick twitterSection" data="
Catch the highlights of this thriller 👇 pic.twitter.com/YrIxIB9IBz
">The reigning champ Osaka dethroned by Bencic.
— US Open Tennis (@usopen) September 3, 2019
Catch the highlights of this thriller 👇 pic.twitter.com/YrIxIB9IBzThe reigning champ Osaka dethroned by Bencic.
— US Open Tennis (@usopen) September 3, 2019
Catch the highlights of this thriller 👇 pic.twitter.com/YrIxIB9IBz
കൊക്കോ ഗൗഫിനെ അനായാസം പരാജയപ്പെടുത്തി എത്തിയ ഒസാക്കക്ക് നാലാം റൗണ്ട് മത്സരത്തിലെ എതിരാളിയും അത്ര കടുത്തതായിരുന്നില്ല. എന്നിട്ടും തോല്‍വി സമ്മതിക്കേണ്ടി വന്നു. ഇത്തവണ യുഎസ് ഓപ്പണിലെത്തുമ്പോള്‍ തന്നെ പരിക്ക് ഒസാക്കക്ക് ഒരു വെല്ലുവിളിയായിരുന്നു. മൂന്നാം റൗണ്ടിന് മുന്നേ രണ്ടാഴ്ച മുമ്പാണ് കാല്‍മുട്ടിന് പരിക്കേറ്റത്. നാലാം റൗണ്ടില്‍ ഇറങ്ങിയപ്പോള്‍ വൈദ്യ സഹായം തേടേണ്ടി വന്നിരുന്നു. ഈ സീസണ്‍ നഷ്ടമായതിലെ കാരണങ്ങള്‍ പറയാന്‍ താന്‍ തയ്യാറല്ലെന്നും ഇതിന് മുമ്പ് മൂന്ന് കളികള്‍ കളിക്കാന്‍ കഴിഞ്ഞെന്നാണ് ഒസാക്ക മത്സര ശേഷം പ്രതികരിച്ചത്.
ഒസാക്ക പുറത്തായത് സെറീന വില്യംസിന് വളരെ പ്രതീക്ഷ നല്‍കുന്നുണ്ട്. ഒസാക്കയോട് തോല്‍വി സമ്മതിച്ച് കഴിഞ്ഞ തവണ കൈവിട്ട കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് സെറീന. 2017 ല്‍ അവസാന ഗ്രാന്‍റ് സ്ലാം കിരീടം നേടിയ സെറീനയ്ക്ക് ഇത്തവണ കാര്യങ്ങൾ എളുപ്പമാണ്. ഇന്ന് സെറീന വില്യംസ് ക്വാർട്ടർ ഫൈനൽ എതിരാളിയായ ചൈനയുടെ വാങ് ക്വിയാങ്ങിനെ നേരിടും.