ടോക്കിയോ: ഒളിമ്പിക് ടെന്നീസ് കോര്‍ട്ടില്‍ വീണ്ടും അട്ടിമറി. വനിത സിംഗിള്‍സിന്‍റെ മൂന്നാം റൗണ്ടില്‍ ജപ്പാന്‍റെ ലോക രണ്ടാം നമ്പര്‍ താരം നവോമി ഒസാക്കയ്ക്ക് തോല്‍വി. ചെക്ക് റിപ്പബ്ലിക്കിന്‍റെ ലോക 42ാം നമ്പര്‍ താരം മാർക്കേറ്റ വൊൻഡ്രോസോവയാണ് നവോമിയെ അട്ടിമറിച്ചത്. ജപ്പാന്‍റെ ഒളിമ്പിക് പ്രതീകമായി ഉയർത്തിക്കൊണ്ടുവന്ന ഒസാക്കയാണ് ഇത്തവണ ദീപം തെളിയിച്ചത്.
ഒരു മണിക്കൂര്‍ എട്ട് മിനിട്ട് നീണ്ട് നിന്ന മത്സരത്തില്‍ ഏക പക്ഷീയമായ രണ്ട് സെറ്റുകള്‍ക്കായിരുന്നു ചെക്ക് താരം വിജയം പിടിച്ചത്. അദ്യ സെറ്റ് 6-1ന് ദയനീയമായി കൈവിട്ട ഒസാക്ക രണ്ടാം സെറ്റില്‍ തിരിച്ച് വരവിന് ശ്രമിച്ചെങ്കിലും സെറ്റും വിജയവും അകന്ന് നിന്നു. സ്കോര്‍: 6-1, 6-4.
അതേസമയം ലോക ഒന്നാം നമ്പര്‍ താരവും വിംബിള്‍ഡൺ ചാമ്പ്യനുമായ ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാര്‍ട്ടിയും നേരത്തെ തന്നെ ഒളിമ്പിക്സില്‍ നിന്നും പുറത്തായിരുന്നു. ആദ്യ റൗണ്ടില്‍ സ്‌പെയിനിന്‍റെ സാറ സോറിബസ് ടോര്‍മോയാണ് ബാര്‍ട്ടിയെ അട്ടിമറിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കയിരുന്നു സാറയുടെ വിജയം. സ്‌കോര്‍: 6-4, 6-3.
also read: ബാഡ്‌മിന്‍റണ്‍: ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഇന്ത്യന്‍ സഖ്യത്തിന് വിജയം