ETV Bharat / sports

ജോക്കോവിച്ചും ഫെഡററും ടോക്കിയോയിലേക്ക് ; ലക്ഷ്യം ഒളിമ്പിക് സ്വര്‍ണം - olympics and djokovic news

ഒളിമ്പിക് ഗോള്‍ഡ് മെഡല്‍ ജേതാവ് റാഫേല്‍ നദാല്‍ യുഎസ്‌ ഓപ്പണിലെ നിലവിലെ ചാമ്പ്യന്‍ ഡൊമനിക് തീം എന്നിവര്‍ ടോക്കിയോ ഗെയിംസില്‍ നിന്നും വിട്ടുനില്‍ക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്.

ജോക്കോവിച്ചും ഫെഡററും ടോക്കിയോയിലേക്ക് ; ലക്ഷ്യം ഒളിമ്പിക് സ്വര്‍ണം

author img

By

Published : Jul 1, 2021, 10:26 PM IST

Updated : Jul 1, 2021, 10:45 PM IST

ലണ്ടന്‍ : ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ചും 20 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയ റോജര്‍ ഫെഡററും ഒളിമ്പിക് പോരാട്ടങ്ങള്‍ക്ക്. ഇരുവരും എത്തുന്നതോടെ കോര്‍ട്ടിലെ ഒളിമ്പിക് പോരാട്ടങ്ങള്‍ക്ക് താരത്തിളക്കമേറും.

ഒളിമ്പിക്‌ സിംഗിള്‍സില്‍ ഗോള്‍ഡ് മെഡലാണ് ഇരുവരുടെയും ലക്ഷ്യം. 2008ലെ ബീജിങ് ഒളിമ്പിക്‌സില്‍ ഗോള്‍ഡ് മെഡല്‍ നേടിയതാണ് ജോക്കോവിച്ചിന്‍റെ മികച്ച നേട്ടം. ഫെഡറര്‍ക്ക് ഡബിള്‍സില്‍ മാത്രമാണ് സ്വര്‍ണം നേടാനായത്.

ടെന്നിസിലെ ഏക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയില്‍ ഇടം നേടിയ ഇരുവര്‍ക്കും ഒളിമ്പിക്‌സെന്ന കടമ്പ മാത്രമേ ഇനി കടക്കാനുള്ളൂ. ഇക്കഴിഞ്ഞ ഫ്രഞ്ച് ഓപ്പണില്‍ കപ്പടിച്ച് ജോക്കോവിച്ച് എല്ലാ ഗ്രാന്‍ഡ് സ്ലാമുകളും രണ്ട് തവണ സ്വന്തമാക്കിയെന്ന നേട്ടവും കൊയ്‌തിരുന്നു. ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍ റാഫേല്‍ നദാലിനെയാണ് സെര്‍ബിയന്‍ താരം അന്ന് പരാജയപ്പെടുത്തിയത്.

പരിക്കിനെ മറികടന്ന് ആന്‍ഡി മുറെ എത്തും

കൊവിഡ് വെല്ലുവിളികളെ മറികടന്നാണ് താരങ്ങളെല്ലാം ഒളിമ്പിക്‌സിന് സജീവമാകുന്നത്. രണ്ട് തവണ ചാമ്പ്യനായ ആന്‍ഡി മുറെയും ഇത്തവണ ടോക്കിയോയിലെത്തും.

കാലിലെ പരിക്കിനെ തുടര്‍ന്ന് കോര്‍ട്ടില്‍ നിന്നും വിട്ടുനില്‍ക്കുന്ന മുറേ ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് ടോക്കിയോയിലേക്ക് വിമാനം കയറുക. പരിക്ക് കാരണം വിട്ടുനിന്നതിനെ തുടര്‍ന്ന് നിലവില്‍ ലോക റാങ്കിങ്ങില്‍ 118-ാം സ്ഥാനത്താണ് മുറെ. വനിതകളുടെ ലോക ഒന്നാം നമ്പര്‍ ആഷ് ബാര്‍ട്ടിയും ജപ്പാന്‍റെ നവോമി ഒസാക്കയും ടോക്കിയോയിലേക്ക് എത്തുമെന്ന് ഉറപ്പിച്ച് കഴിഞ്ഞു.

Also Read: കലാശപ്പോരിന് ഇറങ്ങിയത് വേദനയോടെ; ഓര്‍മകള്‍ പങ്കുവെച്ച് സിറ്റ്‌സിപ്പാസ്

ഇവര്‍ ടോക്കിയോയിലേക്കില്ല

അതേസമയം ഒളിമ്പിക്‌സില്‍ ഇതിനകം സിംഗിള്‍സിലും ഡബിള്‍സിലും ഗോള്‍ഡ് മെഡല്‍ സ്വന്തമാക്കിയ സ്‌പെയിന്‍റെ റാഫേല്‍ നദാല്‍ ഇത്തവണ ഒളിമ്പിക്‌സിനില്ല. കൊവിഡ് പശ്ചാത്തലത്തിലാണ് നദാല്‍ ഒളിമ്പിക്‌സില്‍ നിന്നും വിട്ടുനില്‍ക്കുന്നത്.

നദാലിനെ കൂടാതെ മുന്‍ ലോക ഒന്നാം നമ്പറും നാല് തവണ ഗോള്‍ഡ് മെഡല്‍ ജേത്രിയുമായ സറീന വില്യംസ്, യുഎസ്‌ ഓപ്പണ്‍ ചാമ്പ്യന്‍ ഡൊമനിക് തീം തുടങ്ങിയവരാണ് ഇത്തവണ ഒളിമ്പിക്സില്‍ നിന്നും വിട്ടുനില്‍ക്കുന്നത്.

Also Read: സിറ്റ്സിപാസിനെ വീഴ്ത്തി ; ഫ്രഞ്ച് ഓപ്പണ്‍ ജോക്കോവിച്ചിന്

46 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികളാണ് ടോക്കിയോ ഗെയിംസിലെ ടെന്നിസ് കോര്‍ട്ടില്‍ ഏറ്റുമുട്ടുക. അരിയാക്കെ ടെന്നിസ് പാര്‍ക്കില്‍ ജൂലൈ 24 മുതല്‍ ഓഗസ്റ്റ് ഒന്ന് വരെയാണ് മത്സരങ്ങള്‍. 22 ദിവസം കൂടിയേ ഇനി ഒളിമ്പിക്‌സിനുള്ളൂ. ജൂലൈ 23ന് ആരംഭിക്കുന്ന ഒളിമ്പിക്‌സ് ഓഗസ്റ്റ് എട്ടിന് അവസാനിക്കും.

Last Updated : Jul 1, 2021, 10:45 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.