ETV Bharat / sports

ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ 2021 വരെ കോർട്ടിലേക്കില്ല - റോജർ ഫെഡറർ വാർത്ത

വലത് കാല്‍മുട്ടിന് ശസ്‌ത്രക്രിയക്ക് വിധേയനാകേണ്ടതിനാല്‍ 2021 വരെ കോര്‍ട്ടിലേക്ക് എത്തില്ലെന്ന് ഫെഡറർ ട്വീറ്റ് ചെയ്‌തു

federer news  roger federer news  knee surgery news  കാല്‍മുട്ടിന് ശസ്ത്രക്രിയ വാർത്ത  റോജർ ഫെഡറർ വാർത്ത  ഫെഡറർ വാർത്ത
ഫെഡറർ
author img

By

Published : Jun 10, 2020, 10:48 PM IST

പാരിസ്: 2020 ല്‍ കോർട്ടിലേക്കില്ലെന്ന് ഇതിഹാസ ടെന്നീസ് താരം റോജർ ഫെഡറർ. വലത് കാല്‍മുട്ടിന് ശസ്‌ത്രക്രിയക്ക് വിധേയനാകേണ്ടതിനാല്‍ 2021 വരെ കോര്‍ട്ടിലേക്ക് എത്തില്ലെന്ന് ഫെഡറർ ട്വീറ്റ് ചെയ്‌തു. പരിക്കിനെ തുടര്‍ന്ന് ഏതാനും ആഴ്ചയ്ക്കുള്ളില്‍ ശസ്‌ത്രക്രിയ നടത്തുമെന്നും ഫെഡറര്‍ പറഞ്ഞു.

നേരത്തെ കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് 2020 ഫെബ്രുവരിയില്‍ ഫെഡറര്‍ ശസ്‌ത്രക്രിയക്ക് വിധേയനായിരുന്നു. കൊവിഡ് 19 ലോക്ക് ഡൗണിനെ തുടർന്ന് ഏതാനും ദിവസം മുന്‍പ് കളിക്കളത്തിലേക്ക് തിരിച്ചുവരാന്‍ ശ്രമിക്കവെ പ്രയാസം അനുഭവപ്പെട്ടു. ഇതോടെ വലത് കാല്‍മുട്ടില്‍ വീണ്ടും അര്‍ത്രോസ്‌കോപിക് ശസ്‌ത്രക്രിയ നടത്തേണ്ടി വന്നിരിക്കുകയാണ്. 2017 സീസണിന് സമാനമായാണ് ഈ വര്‍ഷവും. ഫിറ്റ്‌നസ് 100 ശതമാനം വീണ്ടെടുത്ത് കോർട്ടിലേക്ക് മടങ്ങാനാണ് ശ്രമമെന്നും ഫെഡറർ പറഞ്ഞു. എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. 20 ഗ്രാന്‍ഡ് സ്ലാം സിംഗിൾ കിരീടങ്ങൾ സ്വന്തമാക്കിയ ഫെഡറർ അവസാനമായി 2018ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണാണ് സ്വന്തമാക്കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.