ന്യൂയോര്‍ക്ക് : അമേരിക്കന്‍ ടെന്നിസ് ഇതിഹാസം സെറീന വില്ല്യംസ് യുഎസ് ഓപ്പണില്‍ നിന്നും പിന്മാറി. കാലിന്‍റെ തുടയ്‌ക്കേറ്റ പരിക്കിനെ തുടര്‍ന്ന് ഡോക്ടർമാരുടെയും മെഡിക്കൽ ടീമിന്‍റെയും ഉപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് താരം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു.
മത്സരിക്കാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന സ്ഥലങ്ങളിലൊന്നായ ന്യൂയോര്‍ക്കില്‍ കളിക്കാനാവാത്തതില്‍ നിരാശയുണ്ട്. എല്ലാവരുടേയും പിന്തുണയ്‌ക്കും സ്നേഹത്തിനും നന്ദി പറയുന്നതായും 23 തവണ ഗ്രാൻഡ്സ്ലാം കിരീടം നേടിയ സെറീന ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.
അതേസമയം പരിക്കിനെ തുടര്‍ന്ന് വിംബിൾഡണിൽ നിന്നും സെറീന പിന്മാറിയിരുന്നു. ആദ്യ റൗണ്ടില്‍ ബലാറസിന്‍റെ അലക്‌സാണ്ട്ര സാസ്‌നോവിച്ചുമായുള്ള മത്സരത്തിനിടെയാണ് താരത്തിന്‍റെ ഇടത് കാലിന് പരിക്കേറ്റത്.
also read:എംബാപ്പെയ്‌ക്കായി 1400 കോടിയുമായി റയല്‍ ; വാഗ്‌ദാനം നിരസിച്ച് പിഎസ്‌ജി
മത്സരം തുടരാന്‍ ശ്രമം നടത്തിയെങ്കിലും ആദ്യ സെറ്റിൽ സ്‌കോർ 3-3ൽ നില്‍ക്കെ 39 കാരിയായ സെറീന കളി മതിയാക്കുകയായിരുന്നു.