ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്‍റ് സെമി ഫൈനലില്‍ പ്രവേശിച്ച് സെറീന വില്യംസ്. ബള്‍ഗേറിയന്‍ താരം പിരങ്കോവയെ ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സെറീനയുടെ സെമി പ്രവേശം. സ്‌കോര്‍ 4-6, 6-3, 6-2.
14ാം തവണയാണ് സെറീന യുഎസ് ഓപ്പണിന്‍റെ സെമി ഫൈനലില്‍ പ്രവേശിക്കുന്നത്. ഇതിനകം ആറ് തവണ സറീന യുഎസ് ഓപ്പണ്‍ സ്വന്തമാക്കിയിട്ടുണ്ട്. സെമി ഫൈനലില്‍ വിക്‌ടോറിയ അസരങ്കയാണ് സെറീന വില്യംസിന്‍റെ എതിരാളി. മറ്റൊരു സെമി പോരാട്ടത്തില്‍ നവോമി ഒസാക്കയെ ജെന്നിഫര്‍ ബ്രാഡി നേരിടും.