ETV Bharat / sports

ടോക്കിയോ ഒളിമ്പിക്‌സിനില്ലെന്ന് സെറീന വില്യംസ് - ടോക്കിയോ ഒളിമ്പിക്‌സ്

2012ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ വനിത സിംഗിള്‍സില്‍ സ്വര്‍ണം നേടിയ താരമാണ് സെറീന.

Serena Williams  Tokyo Olympics  Olympics  ടോക്കിയോ ഒളിമ്പിക്‌സ്  സെറീന വില്ല്യംസ്
ടോക്കിയോ ഒളിമ്പിക്‌സിനില്ലെന്ന് സെറീന വില്ല്യംസ്
author img

By

Published : Jun 27, 2021, 9:13 PM IST

ലണ്ടന്‍ : ടോക്കിയോ ഒളിമ്പിക്‌സിനുണ്ടാവില്ലെന്ന് അമേരിക്കയുടെ ഇതിഹാസ ടെന്നിസ് താരം സെറീന വില്യംസ്. താന്‍ അമേരിക്കയുടെ ഒളിമ്പിക് പട്ടികയില്‍ ഇല്ലെന്ന് പറഞ്ഞ താരം കാരണങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. വിംബിൾഡണിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലാണ് താരം ഇക്കാര്യം പറഞ്ഞ്.

'അതെ, ഞാൻ യഥാർഥത്തിൽ ഒളിമ്പിക് പട്ടികയിൽ ഇല്ല'. സെറീന പറഞ്ഞതായി സ്കൈ സ്പോർട്‌സ് റിപ്പോര്‍ട്ട് ചെയ്തു. 'ഞാൻ എന്‍റെ ഒളിമ്പിക് തീരുമാനം എടുക്കാൻ ധാരാളം കാരണങ്ങളുണ്ട്. എനിക്ക് ശരിക്കും താൽപ്പര്യമില്ല. ഇന്ന് അവയിലേക്ക് കടക്കാൻ എനിക്ക് തോന്നുന്നില്ല. ചിലപ്പോള്‍ മറ്റൊരു ദിവസം തോന്നിയേക്കാം, ക്ഷമിക്കണം' താരം പറഞ്ഞു.

also read: ആര്‍ച്ചറി ലോകകപ്പ് : ദീപിക കുമാരിക്ക് 'ഗോള്‍ഡന്‍' ഹാട്രിക്

2012ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ വനിത സിംഗിള്‍സില്‍ സ്വര്‍ണം നേടിയ താരമാണ് സെറീന. 2000, 2008, 2012 ഒളിമ്പിക്‌സുകളില്‍ സഹോദരി വീനസ് വില്യംസുമായി ചേര്‍ന്ന് ഡബിള്‍സില്‍ സുവര്‍ണ നേട്ടം താരം ആഘോഷിച്ചിട്ടുണ്ട്. അതേസമയം സ്‌പാനിഷ് ഇതിഹാസം റാഫേല്‍ നദാല്‍, യുവ താരം ഡൊമിനിക്ക് തീം എന്നിവര്‍ ഒളിമ്പിക്‌സിനില്ലെന്ന് നേരത്തേ അറിയിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.