ETV Bharat / sports

'നമുക്ക് മനോഹരമായ ചില ചിരികളും ഓര്‍മ്മകളുമുണ്ട്'; ബാർബോറയ്ക്ക് ആശംസകള്‍ നേര്‍ന്ന് സാനിയ - ബാർബോറ സ്ട്രൈക്കോവ

കഴിഞ്ഞ ദിവസമാണ് ബാർബോറ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്.

Sania Mirza  Barbora Strycova  retirement  ബാർബോറ സ്ട്രൈക്കോവ  സാനിയ മിര്‍സ
'നമുക്ക് മനോഹരമായ ചില ചിരികളും ഓര്‍മ്മകളുമുണ്ട്'; ബാർബോറയ്ക്ക് ആശംസകള്‍ നേര്‍ന്ന് സാനിയ
author img

By

Published : May 5, 2021, 3:54 PM IST

ന്യൂഡല്‍ഹി: അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിരമിക്കുന്ന ടെന്നീസ് താരവും ഡബിള്‍സില്‍ പങ്കാളിയുമായിരുന്ന ബാർബോറ സ്ട്രൈക്കോവയ്ക്ക് ആശംസകള്‍ നേര്‍ന്ന് സാനിയ മിര്‍സ. ചെക്ക് റിപ്പബ്ലിക്കിന്‍റെ താരമായ ബാർബോറയുടെ ആഭാവം കളിക്കളത്തിലും മറ്റും നിഴലിക്കുമെന്ന് താരം പ്രതികരിച്ചു. ട്വിറ്ററിലൂടെയായിരുന്നു സാനിയയുടെ പ്രതികരണം.

വിവിധ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇരുവരുമടങ്ങുന്ന സഖ്യം നിരവധി നേട്ടങ്ങള്‍ കൊയ്യുകയും ഡബിള്‍സ് റാങ്കിങ്ങില്‍ ഒന്നാമതെത്തുകയും ചെയ്തിട്ടുണ്ട്. ''ജീവതത്തിന്‍റെ രണ്ടാം ഘട്ടത്തിന് ആശംസകള്‍. കളിക്കളത്തിന് അകത്തും പുറത്തും നമുക്ക് മനോഹരമായ ചില ഓര്‍മ്മകളും ചിരികളുമുണ്ട്. നമ്മുടെ തമാശകളും നിന്‍റെ ആഭാവവും നിഴലിക്കും. പുതിയ മികച്ച തുടക്കത്തിന് അഭിനന്ദനങ്ങൾ'' സാനിയ കുറിച്ചു.

  • Good luck with the next phase.. we have some amazing laughs and memories on and off the court 🤗 will miss seeing you and our inappropriate jokes 😂 congratulations on an amazing career B https://t.co/qXo3MMn2aT

    — Sania Mirza (@MirzaSania) May 4, 2021 " class="align-text-top noRightClick twitterSection" data=" ">

അതേസമയം കഴിഞ്ഞ ദിവസമാണ് ബാർബോറ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. അവസാന മത്സരം പ്രേക്ഷകർക്ക് മുന്നിൽ കളിക്കാനായിട്ടില്ലെന്നും അത് സാധ്യമായാൽ, 2021ല്‍ ഒരു മത്സരം കൂടി കളിച്ചുകൊണ്ടാവും അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കുകയെന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു കൊണ്ട് താരം പറഞ്ഞിരുന്നു.

Sania Mirza  Barbora Strycova  retirement  ബാർബോറ സ്ട്രൈക്കോവ  സാനിയ മിര്‍സ
'നമുക്ക് മനോഹരമായ ചില ചിരികളും ഓര്‍മ്മകളുമുണ്ട്'; ബാർബോറയ്ക്ക് ആശംസകള്‍ നേര്‍ന്ന് സാനിയ

''ഇതുവരെ എനിക്ക് അറിയാവുന്ന ഒരേയൊരു ലോകം ടെന്നീസ് മാത്രമായിരുന്നു. അതിശയകരമായ ഈ കായിക വിനോദത്തോട് എനിക്ക് എല്ലായ്പ്പോഴും വലിയ സ്‌നേഹമുണ്ട്. ഒരു പകർച്ചവ്യാധിയുടെ സമയത്ത് കരിയർ അവസാനിപ്പിക്കാൻ ഞാൻ ഒരിക്കലും പദ്ധതിയിട്ടിരുന്നില്ല.

read more: ചാമ്പ്യൻസ് ലീഗിന്‍റെ ചരിത്രത്തിലേക്ക് മാഞ്ചസ്റ്റർ സിറ്റി

എന്നിരുന്നാലും, ജീവിതത്തിലെ ചില നിമിഷങ്ങൾ ആസൂത്രണം ചെയ്യാൻ കഴിയില്ല, മാത്രമല്ല എന്‍റെ അടുത്ത ജീവിതത്തില്‍ ഒരു അമ്മയെന്ന നിലയിൽ ഞാൻ വളരെ ആവേശഭരിതയാണ്. എന്‍റെ അവസാന മത്സരം പ്രേക്ഷകർക്ക് മുന്നിൽ കളിച്ചില്ല. അത് സാധ്യമായാൽ, ഞാൻ ഒരു അവസാന മത്സരം നിങ്ങള്‍ക്ക് മുന്നില്‍ കളിക്കും''വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് താരം പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.