ന്യൂഡല്‍ഹി: നീണ്ട ഇടവേളക്ക് ശേഷം ടെന്നീസ് താരം സാനിയാ മിർസ ക്വാർട്ടിലേക്ക് തിരിച്ചെത്തുന്നു. ഫെഡ് കപ്പിനുള്ള ഇന്ത്യയുടെ അഞ്ചംഗ ടീമിലാണ് സാനിയ ഇടം നേടിയത്. അമ്മയാകാനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് താരം ക്വാർട്ടില്‍ നിന്നും വിട്ടുനിന്നത്. റിതുക ഭോസ്ലെ, അങ്കിത റെയ്‌ന, കര്‍മാന്‍ കൗര്‍, റിയ ഭാട്ടിയ എന്നിവരാണ് സാനിയയെ കൂടാതെ ടീമില്‍ ഇടം നേടിയവര്‍. മുന്‍ താരം അങ്കിത ഭാബ്രിയാണ് പരിശീലക. ഡേവിസ് കപ്പ് താരം വിശാല്‍ ഉപ്പല്‍ ടീമിനെ നയിക്കും.
യുക്രൈന്‍ താം നാദിയ കിച്ചനോക്കാണ് ഇത്തവണ ഡബിൾസില്‍ സാനിയയുടെ പങ്കാളി. 2017 മുതലാണ് സാനിയ ടെന്നീസ് ക്വാർട്ടില്‍ നിന്നും വിട്ടുനിന്നത്. 2016-ല്‍ ഫെഡ് കപ്പിലാണ് താരം അവസാനമായി കളിച്ചത്.