ന്യൂയോര്‍ക്ക്: യു എസ് ഓപ്പണ്‍ നാലാം റൗണ്ട് മത്സരത്തിനിടെ പരിക്ക് മൂലം മത്സരം പൂര്‍ത്തിയാക്കാനാവാതെ സൂപ്പർ താരം നൊവാക് ദ്യോകോവിച്ച്. ഇടത് തോളെല്ലിന് വേദനയുണ്ടായതിനെത്തുടര്‍ന്ന് പിന്‍മാറുകയായിരുന്നു. ഇതോടെ നിലവിലെ ചാമ്പ്യനും ഒന്നാം റാങ്കുകാരനുമായ ദ്യോക്കോവിച്ച് യുഎസ് ഓപ്പണില്‍ നിന്ന് പുറത്തായി. സ്റ്റാന്‍ വാവ്റിങ്കക്കെതിരെയായിരുന്നു മത്സരം. മത്സരം അവസാനിക്കുമ്പോള്‍ സ്കോര്‍- 6-4, 7-5, 2-1 എന്ന നിലയിലായിരുന്നു.
-
6-4, 7-5, 2-1 (ret.)@stanwawrinka returns to the QF after Djokovic retires from the match.#USOpen pic.twitter.com/3cGoWzcE0b
— US Open Tennis (@usopen) September 2, 2019 " class="align-text-top noRightClick twitterSection" data="
">6-4, 7-5, 2-1 (ret.)@stanwawrinka returns to the QF after Djokovic retires from the match.#USOpen pic.twitter.com/3cGoWzcE0b
— US Open Tennis (@usopen) September 2, 20196-4, 7-5, 2-1 (ret.)@stanwawrinka returns to the QF after Djokovic retires from the match.#USOpen pic.twitter.com/3cGoWzcE0b
— US Open Tennis (@usopen) September 2, 2019
മത്സരം നടക്കുമ്പോള്‍ തന്നെ തോളെല്ലിന് വേദനയുള്ളതായി ദ്യോകോവിച്ച് അറിയിച്ചിരുന്നു. നാലാം യു എസ് ഓപ്പണ്‍ കിരീടം ലക്ഷ്യമിട്ടാണ് ദ്യോക്കോവിച്ച് ഇത്തവണ എത്തിയത്. മത്സരം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ദ്യോകോവിച്ചിന്‍റെ അവസ്ഥയില്‍ ദുഖമുണ്ടെന്ന് സ്റ്റാന്‍ വാവ്റിങ്ക പറഞ്ഞു. 2016ലെ യു എസ് ഓപ്പണ്‍ ഫൈനലിന് ശേഷം ഈ വര്‍ഷമാണ് ഇരുവരും പരസ്പരം ഏറ്റുമുട്ടുന്നത്.