ലണ്ടൻ: വിംബിള്‍ഡണില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിപ്പിച്ച് കൊണ്ട് മിക്സഡ് ഡബിള്‍സില്‍ സാനിയ മിര്‍സ- രോഹന് ബൊപ്പണ സഖ്യം പുറത്ത്. പ്രീ ക്വാര്‍ട്ടറില്‍ ആന്‍ഡ്രിയ ക്ലെപാക്- ജീന്‍ ജൂലിയന്‍ റോജര്‍ സഖ്യത്തോടാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെട്ടത്.
കഴിഞ്ഞ ദിവസം മഴയെ തുടര്‍ന്ന് മുടങ്ങിയ മത്സരത്തിൽ ആദ്യ സെറ്റ് 3-6ന് ഫ്രഞ്ച്- സ്ലോവേനിയന്‍ സഖ്യം നേടിയിരുന്നു. എന്നാൽ ഇന്ന് രണ്ടാം സെറ്റില്‍ ഇന്ത്യന്‍ സഖ്യം തിരിച്ചടിക്കുകയും 3-6 എന്ന സ്കോറിന് സെറ്റ് നേടുകയും ചെയ്തിരുന്നു.
-
Sania Mirza-Rohan Bopanna pair ousted from @Wimbledon Championships
— TOI Sports (@toisports) July 7, 2021 " class="align-text-top noRightClick twitterSection" data="
Read: https://t.co/5EQCPtd7VA#Wimbledon pic.twitter.com/Cz6YM3GwvQ
">Sania Mirza-Rohan Bopanna pair ousted from @Wimbledon Championships
— TOI Sports (@toisports) July 7, 2021
Read: https://t.co/5EQCPtd7VA#Wimbledon pic.twitter.com/Cz6YM3GwvQSania Mirza-Rohan Bopanna pair ousted from @Wimbledon Championships
— TOI Sports (@toisports) July 7, 2021
Read: https://t.co/5EQCPtd7VA#Wimbledon pic.twitter.com/Cz6YM3GwvQ
അവസാന സെറ്റില്‍ ടൈബ്രക്ക് ഇല്ലാതിരുന്നതിനാല്‍ മത്സരം നീണ്ടു. എന്നാല്‍ ഇന്ത്യന്‍ ജോഡിയുടെ സെര്‍വ് ബ്രേക്ക് ചെയ്ത് ക്ലെപാക്- ജീന്‍ സഖ്യം 9-11ന് സെറ്റ് സ്വന്തമാക്കുകയായിരുന്നു. സാനിയ- ബൊപ്പണ സഖ്യം പുറത്തായതോടെ വിംബിള്‍ഡണിൽ ഇന്ത്യൻ താരങ്ങൾ ആരും തന്നെ ഇനി അവശേഷിക്കുന്നില്ല.
ALSO READ: ബൊപ്പണ്ണയ്ക്ക് സാനിയയുടെ മകന്റെ ഹൈ ഫൈവ്; കയ്യടിച്ച് ആരാധകര്‍
ടോക്കിയോ ഒളിംബിക്സിന് മുമ്പുള്ള സാനിയ മിർസയുടെ അവസാന ടൂർണമെന്റായിരുന്നു ഇത്. ഒളിംബിക്സിൽ വനിതാ ഡബിൾസിൽ അങ്കിത റെയ്നക്കൊപ്പമാണ് സാനിയ മത്സരിക്കുക.