മാഡ്രിഡ് : മാഡ്രിഡ് ഓപ്പണ്‍ ടെന്നീസ് ടൂർണമെന്‍റിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ റോജര്‍ ഫെഡറര്‍ക്ക് തോല്‍വി. ഓസ്‌ട്രേലിയയുടെ ഡൊമിനിക് തീമിനോട് ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് സ്വിസ് താരത്തിന്‍റെ തോൽവി. സ്‌കോര്‍ 3-6, 7-6, 6-4
-
Durante todo el torneo los tenistas del #MMOPEN cuentan con el cuidado de los expertos en medicina deportiva de @quironsalud para ayudarles a dar lo mejor de sí mismos en la pista #QuirónsaludTeam https://t.co/elPVpZiwPe pic.twitter.com/l0EoJgr0na
— Mutua Madrid Open (@MutuaMadridOpen) May 10, 2019 " class="align-text-top noRightClick twitterSection" data="
">Durante todo el torneo los tenistas del #MMOPEN cuentan con el cuidado de los expertos en medicina deportiva de @quironsalud para ayudarles a dar lo mejor de sí mismos en la pista #QuirónsaludTeam https://t.co/elPVpZiwPe pic.twitter.com/l0EoJgr0na
— Mutua Madrid Open (@MutuaMadridOpen) May 10, 2019Durante todo el torneo los tenistas del #MMOPEN cuentan con el cuidado de los expertos en medicina deportiva de @quironsalud para ayudarles a dar lo mejor de sí mismos en la pista #QuirónsaludTeam https://t.co/elPVpZiwPe pic.twitter.com/l0EoJgr0na
— Mutua Madrid Open (@MutuaMadridOpen) May 10, 2019
കളിമണ്‍ കോര്‍ട്ടില്‍ മൂന്നു വര്‍ഷത്തിനുശേഷം തിരിച്ചെത്തിയ ഫെഡറർ ആദ്യ സെറ്റ് അനായാസം സ്വന്തമാക്കി. രണ്ടാം സെറ്റിൽ രണ്ടുതവണ മാച്ച് പോയിന്‍റ് ലഭിച്ചിട്ടും ഫെഡറര്‍ക്ക് മുതലെടുക്കാനായില്ല. രണ്ടാം സെറ്റില്‍ ഒപ്പത്തിനൊപ്പം നിന്ന തീം മത്സരം ടൈ ബ്രേക്കറിലേക്ക് നീട്ടി. യുവതാരത്തോടെ അത്യുഗ്രന്‍ പോരാട്ടം നടത്തിയ ഫെഡറര്‍ 11-13 നാണ് ടൈ ബ്രേക്കറില്‍ കീഴടങ്ങിയത്. മൂന്നാം സെറ്റിൽ തീമിനൊപ്പം പിടിച്ചുനിൽക്കാൻ സാധിക്കാതെ വന്ന ഫെഡറർ 6-4 ന് സെറ്റ് കൈവിട്ട് പുറത്താവുകയായിരുന്നു. സെമിയിൽ ലോക ഒന്നാം നമ്പർതാരം നൊവാക് ജോക്കോവിച്ചാണ് തീമിന്‍റെ എതിരാളി.
മറ്റൊരു മത്സരത്തില്‍ സ്പാനിഷ് താരം റാഫേല്‍ നദാലും സെമിയില്‍ കടന്നു. സ്റ്റാന്‍ വാവ്‌റിങ്കയെ 6-1, 6-2 എന്ന സ്‌കോറിനാണ് നദാല്‍ വീഴ്ത്തിയത്. ഗ്രീസിന്‍റെ സ്‌റ്റെഫാനോസ് സിറ്റ്‌സിപാസാണ് സെമിയില്‍ നദാലിന്‍റെ എതിരാളി.