ETV Bharat / sports

താഴെതട്ടിലെ ടെന്നീസ് താരങ്ങളെ സഹായിക്കാന്‍ ഐടിഎഫ്

പ്രതിഭാധനരായ ടെന്നീസ് താരങ്ങൾക്കുള്ള പിന്തുണ ഉറപ്പുവരുത്തുമെന്ന് അന്താരാഷ്‌ട്ര ടെന്നീസ് ഫെഡറേഷന്‍ പ്രസിഡന്‍റ് ഡേവിഡ് ഹാഗർട്ടി

ടെന്നീസ് വാർത്ത  കൊവിഡ് 19 വാർത്ത  ഐടിഎഫ്‌ വാർത്ത  ഡേവിഡ് ഹാഗർട്ടി വാർത്ത  tennis news  covid 19 news  itf news  david haggerty news
ഐടിഎഫ്
author img

By

Published : May 20, 2020, 1:36 PM IST

ലണ്ടന്‍: കോടികൾ കൊയ്യുന്ന അതീവ ഗ്ലാമറസാ കായിക മേഖലയാണ് ടെന്നീസ്. എന്നാല്‍ ഇവിടെയും താഴെ തട്ടില്‍ നിരവിധി കളിക്കാരാണ് ഉള്ളത്. കൊവിഡ് 19 അവരുടെ ജീവിതത്തെ കുറച്ചൊന്നുമല്ല ഉലച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് താഴ്‌ന്ന റാങ്കിലുള്ള കളിക്കാർക്കായി ദുരിതാശ്വാസ നിധിയെന്ന ആശയവുമായി അന്താരാഷ്‌ട്ര ടെന്നീസ് ഫെഡറേഷന്‍(ഐടിഎഫ്) രംഗത്ത് വന്നിരിക്കുന്നത്. മറ്റ് ദുരിതാശ്വാസ പദ്ധിതികളുടെ പരിധിയില്‍ വരാത്ത 501 മുതല്‍ 700 റാങ്ക് വരെയുള്ള കളിക്കാരെ സഹായിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഐടിഎഫ് പ്രസ്‌താവനയില്‍ പറഞ്ഞു.

ജൂണ്‍ രണ്ടിന് നടക്കുന്ന ബോർഡ് യോഗത്തില്‍ ഇത് സംബന്ധിച്ച് കൂടുതല്‍ തീരുമാനങ്ങളുണ്ടാകുമെന്ന് ഫെഡറേഷന്‍ പ്രസിഡന്‍റ് ഡേവിഡ് ഹാഗർട്ടിയും വ്യക്തമാക്കി. പ്രതിഭാധനരായ ടെന്നീസ് താരങ്ങൾക്ക് പിന്തുണ ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ അവർക്കായി ഞങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുന്നു. ടെന്നീസ് ലോകത്തെ നിരവിധി പ്രൊഫഷണലുകളെയും സംഘടനകളെയും കൊവിഡ് 19 പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഈ പ്രതിസന്ധി ദീർഘകാലത്തേക്ക് തുടരും. പരിഹരിക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്നും ഡേവിഡ് ഹാഗർട്ടി പറഞ്ഞു.

നേരത്തെ ഈ മാസം ആദ്യം നാല് ഗ്രാന്‍ഡ് സ്ലാം ടൂർണമെന്‍റുകളുടെ സംഘാടകരുടെ സഹായത്തോടെ ആറ് മില്യണ്‍ യുഎസ്‌ ഡോളറിന്‍റെ സഹായം 800 ടെന്നീസ് താരങ്ങൾക്ക് ലഭ്യമാക്കിയിരുന്നു. സിംഗിൾസ്, ഡബിൾസ് കളിക്കാർക്കാണ് ഈ സഹായം ലഭ്യമായത്.

കൊവിഡ് 19 കാരണം ആഗോള തലത്തില്‍ ഇതിനകം മൂന്ന് ലക്ഷത്തിലധികം പേർ മരണമടഞ്ഞു. വൈറസ് ബാധ കാരണം അന്താരാഷ്‌ട്ര തലത്തില്‍ നിലവില്‍ ജൂലൈ 31 വരെ താൽക്കാലികമായി ടെന്നീസ് മത്സരങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.