ETV Bharat / sports

തിരിച്ചുവരവിനൊരുങ്ങി സാനിയ

ടെന്നീസില്‍ തിരിച്ചെത്താന്‍ ചെറിയ പ്രായമല്ലെന്നറിയാം. എങ്കിലും ടെന്നീസാണ് ജീവിതം, ടെന്നീസില്‍ തിരിച്ചെത്താനുള്ള കരുത്ത് തനിക്കുണ്ടെന്നും സാനിയ

സാനിയ മിർസ
author img

By

Published : Feb 10, 2019, 9:47 AM IST

ടെന്നീസിലേക്ക് തിരിച്ചുവരാനൊരുങ്ങി സൂപ്പർ താരം സാനിയ മിർസ. ഈ വര്‍ഷം അവസാനത്തോടെ ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്താനാണ് സാനിയയുടെ ശ്രമം.

2017 ഒക്ടോബറില്‍ ചൈന ഓപ്പണിലാണ് സാനിയ അവസാനമായി കളിച്ചത്. കാല്‍ മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് പിന്നീട് കുറച്ചുകാലം ടെന്നീസില്‍ നിന്ന് വിട്ടു നിന്ന സാനിയ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അമ്മയായി. ഉടൻ തന്നെ പരിശീലനം പുനരാരംഭിക്കാനാണ് താരത്തിന്‍റെ പദ്ധതി. അടുത്ത 10 ദിവസത്തിനുള്ളില്‍ തന്‍റെ ട്രെയിനര്‍ എത്തുമെന്നും ടെന്നീസില്‍ തിരിച്ചെത്താനായി ഭാരം കുറച്ചുവെന്നും സാനിയ പറഞ്ഞു.

ടെന്നീസില്‍ തിരിച്ചെത്താന്‍ ചെറിയ പ്രായമല്ലെന്ന് അറിയാം. എങ്കിലും ടെന്നീസാണ് എന്‍റെ ജീവിതം. മത്സര ടെന്നീസില്‍ തിരിച്ചെത്താനുള്ള കരുത്ത് തനിക്കുണ്ടെന്നും സാനിയ വ്യക്തമാക്കി. വിവാഹത്തിനും അമ്മയായതിനും ശേഷം മത്സര ടെന്നീസില്‍ തിരിച്ചെത്തി കിരീടങ്ങള്‍ സ്വന്തമാക്കിയ സ്റ്റെഫി ഗ്രാഫിനെയാണ് ഇക്കാര്യത്തില്‍ താന്‍ മാതൃകയാക്കുന്നതെന്നും സാനിയ പറഞ്ഞു. അമ്മയായതിനുശേഷം സ്ത്രീകള്‍ക്ക് അതിന് കഴിയില്ലെന്ന് പലരും പറയാറുണ്ട്. എന്നാല്‍ സ്ത്രീകള്‍ക്ക് അതിനാവുമെന്ന് തെളിയിച്ചയാളാണ് സ്റ്റെഫി. ജോണ്‍ മക്കന്‍റോയാണ് തന്‍റെ ഇഷ്ടതാരം, കളിക്കുമ്പോള്‍ ദേഷ്യം വന്നാല്‍ റാക്കറ്റ് അടിച്ച് പൊട്ടിക്കാറില്ലെങ്കിലും മറ്റുള്ളവര്‍ അത് ചെയ്യുമ്പോള്‍ ആസ്വദിക്കാറുണ്ടെന്നും സാനിയ പറഞ്ഞു.
undefined

Intro:Body:

തിരിച്ചുവരവിനൊരുങ്ങി സാനിയ

ടെന്നീസിലേക്ക് തിരിച്ചുവരാനൊരുങ്ങി സൂപ്പർ താരം സാനിയ മിർസ. ഈ വര്‍ഷം അവസാനത്തോടെ ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്താനാണ് സാനിയയുടെ ശ്രമം. 

2017 ഒക്ടോബറില്‍ ചൈന ഓപ്പണിലാണ് സാനിയ അവസാനമായി കളിച്ചത്. കാല്‍ മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് പിന്നീട് കുറച്ചുകാലം ടെന്നീസില്‍ നിന്ന് വിട്ടു നിന്ന സാനിയ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അമ്മയായി. ഉടൻ തന്നെ പരിശീലനം പുനരാരംഭിക്കാനാണ് താരത്തിന്‍റെ പദ്ധതി. അടുത്ത 10 ദിവസത്തിനുള്ളില്‍ തന്റെ ട്രെയിനര്‍ എത്തുമെന്നും ടെന്നീസില്‍ തിരിച്ചെത്താനായി ഭാരം കുറച്ചുവെന്നും സാനിയ പറഞ്ഞു.

ടെന്നീസില്‍ തിരിച്ചെത്താന്‍ ചെറിയ പ്രായമല്ലെന്ന് അറിയാം. എങ്കിലും ടെന്നീസാണ് എന്റെ ജീവിതം. മത്സര ടെന്നീസില്‍ തിരിച്ചെത്താനുള്ള കരുത്ത് തനിക്കുണ്ടെന്നും സാനിയ വ്യക്തമാക്കി.

വിവാഹത്തിനും അമ്മയായതിനും ശേഷം മത്സര ടെന്നീസില്‍ തിരിച്ചെത്തി കിരീടങ്ങള്‍ സ്വന്തമാക്കിയ സ്റ്റെഫി ഗ്രാഫിനെയാണ് ഇക്കാര്യത്തില്‍ താന്‍ മാതൃകയാക്കുന്നതെന്നും സാനിയ പറഞ്ഞു. അമ്മയായതിനുശേഷം സ്ത്രീകള്‍ക്ക് അതിന് കഴിയില്ലെന്ന് പലരും പറയാറുണ്ട്. എന്നാല്‍ സ്ത്രീകള്‍ക്ക് അതിനാവുമെന്ന് തെളിയിച്ചയാളാണ് സ്റ്റെഫി. ജോണ്‍ മക്കന്‍റോയാണ് തന്റെ ഇഷ്ടതാരം, കളിക്കുമ്പോള്‍ ദേഷ്യം വന്നാല്‍ റാക്കറ്റ് അടിച്ച് പൊട്ടിക്കാറില്ലെങ്കിലും മറ്റുള്ളവര്‍ അത് ചെയ്യുമ്പോള്‍ ആസ്വദിക്കാറുണ്ടെന്നും സാനിയ പറഞ്ഞു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.