പാരീസ്: ഫ്രഞ്ച് ഓപ്പൺ പുരുഷ വിഭാഗ ഫൈനലില്‍ ഇന്ന് ഡൊമിനിക് തീം റാഫേല്‍ നദാലുമായി ഏറ്റുമുട്ടും. തുടർച്ചയായ രണ്ടാം തവണയാണ് ഇരുവരും ഫ്രഞ്ച് ഓപ്പൺ ഫൈനലില്‍ ഏറ്റുമുട്ടുന്നത്.
-
Coming up next...@ThiemDomi | @RafaelNadal | #RG19 pic.twitter.com/Xvd8v2TDRA
— Roland-Garros (@rolandgarros) June 9, 2019 " class="align-text-top noRightClick twitterSection" data="
">Coming up next...@ThiemDomi | @RafaelNadal | #RG19 pic.twitter.com/Xvd8v2TDRA
— Roland-Garros (@rolandgarros) June 9, 2019Coming up next...@ThiemDomi | @RafaelNadal | #RG19 pic.twitter.com/Xvd8v2TDRA
— Roland-Garros (@rolandgarros) June 9, 2019
24 മണിക്കൂർ നീണ്ട പുരുഷ സെമി ഫൈനലില്‍ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിനെ കീഴടക്കിയാണ് ഓസ്ട്രിയൻ താരം ഡൊമിനിക് തീം ഫൈനലില്‍ കടന്നത്. മത്സരം മൂന്ന് സെറ്റില്‍ നില്‍ക്കെ കാറ്റും മഴയും വന്നതിനാല്‍ കഴിഞ്ഞ ദിവസം നിർത്തിവെച്ച മത്സരം ഇന്നലെ പുനരാരംഭിച്ചപ്പോൾ കളി അഞ്ചാം സെറ്റിലേക്ക് നീണ്ടു. ഇടയ്ക്ക് മഴ വീണ്ടും ഒരു മണിക്കൂർ കളി തടസ്സപ്പെടുത്തിയെങ്കിലും തകർപ്പൻ പ്രകടനം കാഴ്ചവച്ച തീം ഫൈനലിലേക്ക് കടക്കുകയായിരുന്നു. സെമിയില്‍ റോജർ ഫെഡററിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് നദാല്‍ തന്റെ പന്ത്രണ്ടാം ഫ്രഞ്ച് ഓപ്പൺ ഫൈനലില്‍ കടന്നത്.
കഴിഞ്ഞ വർഷവും ഫ്രഞ്ച് ഓപ്പൺ ഫൈനലില്‍ നദാലും തീമും ഏറ്റുമുട്ടിയപ്പോൾ നേരിട്ടുള്ള സെറ്റുകൾക്ക് തീമിനെ പരാജയപ്പെടുത്തിയ നദാല്‍ തന്റെ 11ാം ഫ്രഞ്ച് ഓപ്പൺ കിരീടം ചൂടിയിരുന്നു. ഇന്ന് വൈകിട്ട് 6.30മാണ് നദാല്‍ - തീം കലാശപ്പോര്.