പാരീസ്: ഫ്രഞ്ച് ഓപ്പണിലെ അമേരിക്കന്‍ പോരാട്ടത്തിനൊരുങ്ങി സെറീന വില്യംസ്. നാളെ നടക്കാനിരിക്കുന്ന മൂന്നാം റൗണ്ട് പോരാട്ടത്തില്‍ ഡാനിയേല്‍ റോസ് കോളിന്‍സാണ് സെറീനയുടെ എതിരാളികള്‍. ഇന്നലെ നടന്ന രണ്ടാം റൗണ്ടില്‍ റൊമാനിയയുടെ മിഹേലയ ബുസാനെസ്‌കുവിനെതിരെ കടുത്ത പോരാട്ടമാണ് സെറീനക്ക് കാഴ്‌ചവെക്കേണ്ടിന്നത്. സ്‌കോര്‍: 6-3, 5-7, 6-1.
തകര്‍പ്പന്‍ പ്രകടനവുമായി ആദ്യ സെറ്റ് സ്വന്തമാക്കിയ സെറീനക്ക് രണ്ടാമത്തെ സെറ്റില്‍ കാലിടറിയെങ്കിലും മൂന്നാമത്തെ സെറ്റില്‍ ആധികാരിക തിരിച്ചുവരവ് നടന്നതാന്‍ ലോക ഏഴാം സീഡിനായി. ഇതിന് മുമ്പ് മൂന്ന് തവണ ഫ്രഞ്ച് ഓപ്പണ്‍ സ്വന്തമാക്കിയ സെറീന 24-ാം ഗ്രാന്‍ഡ് സ്ലാം കിരീടം ലക്ഷ്യമിട്ടാണ് ഇത്തവണ കളിമണ്‍ കോര്‍ട്ടിലേക്ക് എത്തിയിരിക്കുന്നത്.
also read: ഫ്രഞ്ച് ഓപ്പണ്‍ : അനായാസം ജോക്കോവിച്ച്, പൊരുതിക്കയറി നദാല്‍
ലോക രണ്ടാം നമ്പര്‍ ജപ്പാന്‍റെ നവോമി ഒസാക്ക ഉള്‍പ്പെടെ ഫ്രഞ്ച് ഓപ്പണില്‍ നിന്നും പിന്‍മാറിയ സാഹചര്യത്തില്‍ സെറീന ഇത്തവണ കിരീടം സ്വന്തമാക്കാന്‍ സാധ്യത കൂടുതലാണ്. ഈ മഹാമാരിയുടെ കാലത്തെ ഓരോ ജയവും നിര്‍ണായകമാണ്.
കൂടുതല്‍ വായനക്ക്: ഫ്രഞ്ച് ഓപ്പണ്‍: പിഴയിട്ടതിന് പിന്നാലെ ഒസാക്ക പിന്‍മാറി