ETV Bharat / sports

ഫ്രഞ്ച് ഓപ്പണ്‍ നീട്ടി ; മെയ് 30ന് തുടങ്ങും - french open update

കൊവിഡ് പശ്ചാത്തലത്തിലാണ് ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്‍റ് മാറ്റിവെച്ചത്. നേരത്തെ ഈ വര്‍ഷമാദ്യം നടന്ന ഓസ്‌ട്രേലിയന്‍ ഓപ്പണും കൊവിഡിനെ തുടര്‍ന്ന് മൂന്നാഴ്‌ച വൈകിയാണ് തുടങ്ങിയത്.

ഫ്രഞ്ച് ഓപ്പണ്‍ അപ്പ്‌ഡേറ്റ്  കൊവിഡും ടെന്നീസും വാര്‍ത്ത  french open update  covid and tennis news
ഫ്രഞ്ച് ഓപ്പണ്‍
author img

By

Published : Apr 8, 2021, 9:00 PM IST

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്‍റ് മാറ്റി. നേരത്തെ മെയ് 23 മുതല്‍ ആരംഭിക്കാനിരുന്ന കളിമണ്‍ കോര്‍ട്ടിലെ പോരാട്ടങ്ങള്‍ ഒരാഴ്‌ചക്ക് ശേഷം മെയ് 30 മുതല്‍ ജൂണ്‍ 13 വരെ നടക്കും. കൊവിഡ് പശ്ചാത്തലത്തിലാണ് തീരുമാനം. വൈകി തുടങ്ങുന്നതിനാല്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

ഇതിലൂടെ കൂടുതല്‍ പേര്‍ക്ക് ഗാലറിയിലേക്ക് പ്രവേശനം നല്‍കാനാകുമെന്നും കണക്കുകൂട്ടുന്നു. നിലവില്‍ പ്രതിദിനം 1000 പേര്‍ക്കാണ് ഗാലറിയില്‍ പ്രവേശനം അനുവദിക്കുക. ഈ വര്‍ഷമാദ്യം നടന്ന ഓസ്ട്രേലിയന്‍ ഓപ്പണും കൊവിഡ് പശ്ചാത്തലത്തില്‍ മൂന്നാഴ്‌ച വൈകിയാണ് തുടങ്ങിയത്. അതേസമയം വിംബിള്‍ഡണ്‍ മുന്‍ നിശ്ചയിച്ച പ്രകാരം ജൂണ്‍ 28ന് തന്നെ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകരും ആരാധകരും.

നേരത്തെ കഴിഞ്ഞ വര്‍ഷവും കൊവിഡ് പശ്ചാത്തലത്തില്‍ ഫ്രഞ്ച് ഓപ്പണ്‍ മാറ്റിയിരുന്നു. മുന്‍പ് തീരുമാനിച്ചതില്‍ നിന്നും മാറി നാല് മാസങ്ങള്‍ക്ക് ശേഷം സെപ്‌റ്റംബറിലാണ് കഴിഞ്ഞ വര്‍ഷം കളിമണ്‍ കോര്‍ട്ടിലെ പോരാട്ടങ്ങള്‍ നടന്നത്.

  • The Roland-Garros tournament, postponed by one week, will be played from 24 May to 13 June 2021. #RolandGarros

    — Roland-Garros (@rolandgarros) April 8, 2021 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.