പാരിസ്: സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെ പരാജയപ്പെടുത്തി സ്‌പെയിനിന്‍റെ റാഫേല്‍ നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി. എതിരില്ലാത്ത മൂന്ന് സെറ്റുകള്‍ക്കാണ് ജോക്കോവിച്ചിനെ നദാല്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-0, 6-2, 7-5. ജയത്തോടെ നദാല്‍ റോജര്‍ ഫെഡററുടെ 20 ഗ്ലാന്‍ഡ്സ്‌ലാം കിരീടമെന്ന റെക്കോര്‍ഡിനൊപ്പമെത്തി. രണ്ടു മണിക്കൂറും 41 മിനിറ്റും നീണ്ട പോരാട്ടം തികച്ചും ഏകപക്ഷീയമായിരുന്നു. നൊവാക് ജോക്കോവിച്ചിനെതിരായ ജയത്തോടെ ഫ്രഞ്ച് ഓപ്പണില്‍ നൂറാമത്തെ ജയമാണ് നദാല്‍ നേടിയെടുത്തത്. നേരത്തെ, അർജന്‍റീനയുടെ ഡിയേഗോ ഷ്വാര്‍ട്‌സ്‌മാനെ തോൽപിച്ചാണ് നദാൽ ഫൈനലിൽ കടന്നത്.
ഫ്രഞ്ച് ഓപ്പണ്‍ നദാലിന്; ഫെഡററിന്‍റെ റെക്കോര്‍ഡിനൊപ്പം - ഫ്രഞ്ച് ഓപ്പണ്‍ വാര്‍ത്തകള്‍
സ്‌കോര്‍ 6-0, 6-2, 7-5. ജയത്തോടെ നദാല്‍ റോജര്‍ ഫെഡററുടെ 20 ഗ്ലാന്‍ഡ്സ്‌ലാം കിരീടമെന്ന റെക്കോര്‍ഡിനൊപ്പമെത്തി.