പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകള്‍ക്കൊപ്പം ഇടം നേടി അമേരിക്കയുടെ വനിതാ താരം കോക്കോ ഗഫ്. ഇന്ന് നടന്ന പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ടുണീഷ്യയുടെ ഓന്‍സ് ജാബറിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കോക്കോ ഗഫിന്‍റെ നേട്ടം.
സ്‌കോര്‍: 6-3, 6-1. യുഎസിന്‍റെ 25-ാം സീഡാണ് 17 വയസുള്ള കോക്കോ ഗഫ്. 53 മിനിട്ട് മാത്രം നീണ്ട പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ആധികാരിക ജയമാണ് ഗഫ് നേടിയത്. 2006ല്‍ ചെക്ക് റിപ്പബ്ലിക്കിന്‍റെ നിക്കോള്‍ വൈഡിസോവയും അമേരിക്കയുടെ ജന്നിഫര്‍ കാപ്രിയാട്ടിയുമാണ് ഇതിന് മുമ്പ് ഈ റെക്കോഡ് സ്വന്തമാക്കിയത്.
-
A fierce competitor on and off the court 😂
— Roland-Garros (@rolandgarros) June 7, 2021 " class="align-text-top noRightClick twitterSection" data="
Welcome to your first Grand Slam QF @CocoGauff 👏#RolandGarros pic.twitter.com/0jeokqwyUw
">A fierce competitor on and off the court 😂
— Roland-Garros (@rolandgarros) June 7, 2021
Welcome to your first Grand Slam QF @CocoGauff 👏#RolandGarros pic.twitter.com/0jeokqwyUwA fierce competitor on and off the court 😂
— Roland-Garros (@rolandgarros) June 7, 2021
Welcome to your first Grand Slam QF @CocoGauff 👏#RolandGarros pic.twitter.com/0jeokqwyUw
യുഎസിന്‍റെ കൗമാര താരമായ കോക്കോ ഗഫ് ആദ്യമാണ് ഒരു ഗ്രാന്‍ഡ് സ്ലാം പോരാട്ടത്തിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കുന്നത്. ആദ്യമായി ഗ്രാന്‍ഡ് സ്ലാം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് കോക്കോ ഗഫ് മത്സര ശേഷം പറഞ്ഞു.
നേരത്തെ പാര്‍മയില്‍ നടന്ന കളിമണ്‍ കോര്‍ട്ടിലെ ടെന്നീസ് ടൂര്‍ണമെന്‍റില്‍ കപ്പടിച്ചതിന്‍റെ അനുഭവ സമ്പത്തുമായാണ് കോക്കോ ഗാഫ് ഫ്രഞ്ച് ഓപ്പണിന് എത്തിയിരിക്കുന്നത്. കോര്‍ട്ടിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഇതിനകം ടോക്കിയോ ഒളിമ്പിക്‌സിനുള്ള അമേരിക്കന്‍ ടീമിലും കോക്കോ ഗാഫ് ഇടം നേടിക്കഴിഞ്ഞു.
നാളെ നടക്കാനിരിക്കുന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ചെക്ക് റിപ്പബ്ലിക്കിന്‍റെ ബാര്‍ബൊറ സ്‌ട്രൈക്കോവിനാണ് കോക്കോ ഗാഫിന്‍റെ എതിരാളി. ലോക 33-ാം നമ്പര്‍ താരമായ സ്‌ട്രൈക്കോവിന്‍ ക്വാര്‍ട്ടറില്‍ യുഎസ് താരത്തിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തും.
കൂടുതല്‍ കായിക വാര്‍ത്തകള്‍: കാത്തിരിക്കണം പോര്‍ച്ചുഗല്‍ ; യൂറോപ്യന്‍ അണ്ടര്‍ 21 കിരീടം ജര്‍മനിക്ക്
നേരത്തെ 2019ലെ വിംബിള്‍ഡണ്‍ പോരാട്ടത്തിലാണ് അട്ടിമറി ജയം സ്വന്തമാക്കി കോക്കോ ഗഫ് ടെന്നീസ് ലോകത്തെ ശ്രദ്ധാ കേന്ദ്രമായി മാറുന്നത്. അന്ന് യുഎസിന്‍റെ തന്നെ വീനസ് വില്യംസിനെയാണ് 15 വയസുള്ള കൗമാര താരം പരാജയപ്പെടുത്തിയത്.