ETV Bharat / sports

ഫ്രഞ്ച് ഓപ്പണ്‍: ഫെഡറര്‍ പിന്‍മാറി

author img

By

Published : Jun 6, 2021, 8:32 PM IST

വലത് കാല്‍മുട്ടിന് ശസ്‌ത്രക്രിയക്ക് വിധേയനാകേണ്ടി വന്നതിന് ശേഷം ആദ്യമായാണ് മുന്‍ ലോക ഒന്നാം നമ്പര്‍ റോജര്‍ ഫെഡറര്‍ പ്രമുഖ ടൂര്‍ണമെന്‍റിന്‍റെ ഭാഗമായത്

ഫെഡറര്‍ പിന്മാറി വാര്‍ത്ത  ഫെഡററും ഫ്രഞ്ച് ഓപ്പണും വാര്‍ത്ത  federer quit news  federer and french open news
ഫെഡറര്‍

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് മുന്നോടിയായി ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ പിന്‍മാറി. പരിക്ക് പൂര്‍ണമായും ഭേദമാകാത്തതിനെ തുടര്‍ന്നാണ് ഫെഡറര്‍ പിന്‍മാറിയത്. നേരത്തെ മൂന്നാം റൗണ്ട് പോരാട്ടം പൂര്‍ത്തിയാക്കിയതിന് പിന്നാലെ മുന്‍ ലോക ഒന്നാം നമ്പര്‍ ഫെഡറര്‍ പിന്മാറ്റം സംബന്ധിച്ച സൂചന നല്‍കിയിരുന്നു.

ഈ ഓഗസ്റ്റില്‍ 40 വയസ് തികയുന്ന ഫെഡറര്‍ ഇന്ന് മൂന്നാം റൗണ്ടില്‍ ഡൊമിനിക് കൊപ്‌ഫെയെ മൂന്ന് മണിക്കൂറും 35 മിനിറ്റും നീണ്ട പോരാട്ടത്തിന് ശേഷമാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 7-6(5), 6-7 (3), 7-6 (4), 7-5. തുടര്‍ന്ന് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഫെഡര്‍ പിന്മാറ്റം സംബന്ധിച്ച് സൂചന നല്‍കിയത്. വലിയ മത്സരങ്ങളുടെ സമ്മര്‍ദം കാല്‍മുട്ടിന് താങ്ങാന്‍ സാധിക്കുമോ എന്ന ആശങ്കയാണ് ഫെഡറര്‍ പങ്കുവെച്ചത്. വലത് കാല്‍മുട്ടിന് ശസ്‌ത്രക്രിയക്ക് വിധേയനായതിനെ തുടര്‍ന്ന് ആദ്യമായാണ് ഫെഡറര്‍ ഒരു പ്രമുഖ ടൂര്‍ണമെന്‍റിന്‍റെ ഭാഗമാകുന്നത്.

കൂടുതല്‍ വായനക്ക്: കളിമണ്‍ കോര്‍ട്ടില്‍ കനത്ത പോരാട്ടം; പിന്മാറ്റ സൂചന നല്‍കി ഫെഡറര്‍

ഗ്രാന്‍ഡ് സ്ലാം പോരാട്ടങ്ങളില്‍ കളിമണ്‍ കോര്‍ട്ടിലെ മത്സരങ്ങളാണ് ഫെഡറര്‍ക്ക് വെല്ലുവിളിയായി മാറിയിട്ടുള്ളത്. ഇതേവരെ 20 ഗ്രാന്‍ഡ് സ്ലാമുകള്‍ സ്വന്തമാക്കിയ ഫെഡറര്‍ക്ക് ഒരു തവണ മാത്രമെ ഫ്രഞ്ച് ഓപ്പണില്‍ കപ്പുയര്‍ത്താന്‍ സാധിച്ചിട്ടുള്ളൂ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.