പാരീസ്: ഗ്രീസിന്‍റെ സ്റ്റെഫാനോസ് സിറ്റ്‌സിപാസിന് സ്വപ്‌ന സാക്ഷാത്കാരം. ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവിനെ പരാജയപ്പെടുത്തി സിറ്റ്‌സിപാസ് ഫ്രഞ്ച് ഓപ്പണ്‍ ഫൈനല്‍ യോഗ്യത സ്വന്തമാക്കി. സ്‌കോര്‍: 6-3, 6-3, 4-6, 4-6, 6-3. ഗ്രാന്‍ഡ് സ്ലാം സിംഗിള്‍സ് ഫൈനല്‍ കളിക്കുന്ന പ്രഥമ ഗ്രീക്ക് താരമാണ് സിറ്റ്‌സിപാസ്.
റാഫേല്‍ നദാലിന് ശേഷം ഫ്രഞ്ച് ഓപ്പണ്‍ ഫൈനല്‍ കളിക്കുന്ന പ്രായം കുറഞ്ഞ താരം കൂടിയാണ് ഗ്രീസിന്‍റെ അഞ്ചാം സീഡ്. ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ചും സ്‌പെയിന്‍റെ മൂന്നാം സീഡ് റാഫേല്‍ നദാലും തമ്മിലുള്ള സെമി ഫൈനല്‍ പോരാട്ടത്തിലെ വിജയി ഫൈനലില്‍ സിറ്റ്‌സിപ്പാസിനെ നേരിടും.
കൂടുതല്‍ കായിക വാര്‍ത്തകള്‍: ഷാക്കിബ് വീണ്ടും വിവാദ ചുഴിയില്‍ 'വിക്കറ്റ് വലിച്ചൂരി രോഷ പ്രകടനം'
13 തവണ ഫ്രഞ്ച് ഓപ്പണ്‍ സ്വന്തമാക്കിയ നദാലും രണ്ടാം ഫ്രഞ്ച് ഓപ്പണ്‍ ലക്ഷ്യമട്ട് എത്തുന്ന ജോക്കോവിച്ചും തമ്മില്‍ കടുത്ത പോരാട്ടമാണ് കളിമണ്‍ കോര്‍ട്ടില്‍ പുരോഗമിക്കുന്നത്. 2020 സീസണില്‍ റാഫേല്‍ നദാലായിരുന്നു ഫ്രഞ്ച് ഓപ്പണ്‍ ഗ്രാന്‍ഡ് സ്ലാം ചാമ്പ്യന്‍.