ETV Bharat / sports

കളിമണ്‍ കോര്‍ട്ടില്‍ കനത്ത പോരാട്ടം; പിന്മാറ്റ സൂചന നല്‍കി ഫെഡറര്‍

author img

By

Published : Jun 6, 2021, 3:59 PM IST

കഴിഞ്ഞ വര്‍ഷം വലത് കാല്‍മുട്ടിന് ശസ്‌ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് ആദ്യമായാണ് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ പ്രമുഖ ടൂര്‍ണമെന്‍റില്‍ കളിക്കുന്നത്.

ഫെഡറര്‍ പിന്മാറി വാര്‍ത്ത  ഫെഡററും ഫ്രഞ്ച് ഓപ്പണും വാര്‍ത്ത  federer quit news  federer and french open news
ഫെഡറര്‍

പാരീസ്: ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്മാറിയേക്കുമെന്ന സൂചനകള്‍ നല്‍കി ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍. ശനിയാഴ്ച നടന്ന മൂന്നാം റൗണ്ട് മത്സരത്തിനു പിന്നാലെയാണ് മുന്‍ ലോക ഒന്നാം നമ്പര്‍ ഇതുസംബന്ധിച്ച സൂചന നല്‍കിയത്.

''കളി തുടരണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതുണ്ട്. കാല്‍മുട്ടിന് കൂടുതല്‍ സമ്മര്‍ദം നല്‍കുന്നത് വെല്ലുവിളിയാവുമോ എന്നറിയില്ല. വിശ്രമം വേണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഓരോ മത്സരത്തിന് ശേഷവും കാല്‍മുട്ടിന്‍റെ അവസ്ഥ വിലയിരുത്തും. കാല്‍മുട്ടിന്‍റെ അവസ്ഥ എങ്ങനെയുണ്ടെന്ന് നോക്കിയാണ് ഓരോ ദിവസവും ഉറക്കം ഉണരുന്നത്.'' ഫെഡറര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഫെഡററുടെ വലത് കാല്‍മുട്ടിന് രണ്ട് ശസ്‌ത്രക്രിയകള്‍ നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് മെയ്‌ മാസത്തില്‍ കോര്‍ട്ടിലേക്ക് തിരിച്ചെത്തിയ ഫെഡറര്‍ കളിക്കുന്ന ആദ്യത്തെ പ്രമുഖ ടൂര്‍ണമെന്‍റാണ് ഫ്രഞ്ച് ഓപ്പണ്‍. കളിമണ്‍ കോര്‍ട്ടിലെ പോരാട്ടങ്ങളുടെ കാഠിന്യം കാല്‍മുട്ടിന് താങ്ങാനായില്ലെങ്കില്‍ പിന്മാറുമെന്ന സൂചനയാണിപ്പോള്‍ ഫെഡറര്‍ നല്‍കിയിരിക്കുന്നത്.

ഇന്ന് നടന്ന മൂന്നാം റൗണ്ടില്‍ ഡൊമിനിക് കൊപ്‌ഫെയെ മൂന്ന് മണിക്കൂറും 35 മിനിറ്റും നീണ്ട പോരാട്ടത്തിന് ഒടുവിലാണ് ഫെഡറര്‍ പരാജയപ്പെടുത്തിയത്. നാല് സെറ്റുകളിലായി കടുത്ത മത്സരമാണ് ഫെഡറര്‍ക്ക് നേരിടേണ്ടിവന്നത്. സ്‌കോര്‍ 7-6(5), 6-7 (3), 7-6 (4), 7-5. കാല്‍മുട്ടിന് ശസ്‌ത്രക്രിയക്ക് വിധേയനായ ശേഷം ഫെഡറര്‍ കളിക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ പോരാട്ടമാണിത്.

കൂടുതല്‍ കായിക വാര്‍ത്തകള്‍: 'ഒസാക്കയുടെ പ്രവര്‍ത്തി അധികാരികളെ ചിന്തിപ്പിക്കും'; പിന്തുണയുമായി ഹാമില്‍ട്ടണ്‍

ഗ്രാന്‍ഡ് സ്ലാം പോരാട്ടങ്ങളില്‍ ഫ്രഞ്ച് ഓപ്പണാണ് ഫെഡറര്‍ക്ക് എറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തിയിട്ടുള്ളത്. ഇതേവരെ 20 ഗ്രാന്‍ഡ് സ്ലാമുകള്‍ സ്വന്തമാക്കിയ ഫെഡറര്‍ക്ക് ഒരു തവണ മാത്രമെ കളിമണ്‍ കോര്‍ട്ടില്‍ ജയിക്കാനായിട്ടുള്ളു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.