ETV Bharat / sports

നിർബന്ധിത കോവിഡ് വാക്സിനേഷന്‍ അംഗീകരിക്കില്ല: ദ്യോക്കോവിച്ച് - covid news

17 തവണ ഗ്രാന്‍റ് സ്ലാം ജേതാവായ ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക്ക് ദ്യോക്കോവിച്ച് നിലവില്‍ കുടുംബത്തോടൊപ്പം സ്‌പെയിനിലാണ്

ദ്യോക്കോവിച്ച് വാർത്ത  കൊവിഡ് വാർത്ത  covid news  Djokovic news
ദ്യോക്കോവിച്ച്
author img

By

Published : Apr 20, 2020, 7:22 PM IST

ബെല്‍ഗ്രേഡ്: കൊവിഡിന് എതിരായ നിർബന്ധിത വാക്‌സിനേഷനോട് വിയോജിപ്പ് പ്രകടിപ്പിച്ച് ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക്ക് ദ്യോക്കോവിച്ച്. ടെന്നീസ് താരങ്ങൾ ടൂർണമെന്‍റിന്‍റെ ഭാഗമായി യാത്ര നടത്താന്‍ നിർബന്ധിത കൊവിഡ് വാക്‌സിനേഷന്‍ എടുക്കണമെന്ന് പറയുന്നത് അംഗീകരിക്കാനാകില്ല. വ്യക്തിപരമായി താന്‍ വാക്‌സിനേഷന് എതിരാണ്. ടൂർണമെന്‍റുകളുടെ ഭാഗമായുള്ള ലോക സഞ്ചാരത്തിനായി ചിലർ തന്നെ നിർബന്ധിത വാക്‌സിനേഷന് പ്രേരിപ്പിച്ചെന്ന് സെർബിയന്‍ താരം ഏപ്രില്‍ 19-നാണ് വ്യക്തമാക്കിയത്. ഒക്‌ടോബർ മാസത്തിന് മുമ്പ് ടെന്നീസ് ടൂർണമെന്‍റുകൾ ആരംഭിക്കാന്‍ സാധ്യതയില്ലെന്നും ദ്യോക്കോവിച്ച് കൂട്ടിച്ചേർത്തു. നിലവില്‍ ദ്യോക്കോവിച്ച് കുടുംബത്തോടൊപ്പം സ്‌പെയിനില്‍ ലോക്ക് ഡൗണില്‍ കഴിയുകയാണ്. 17 തവണ ദ്യോക്കോവിച്ച് ഗ്രാന്‍റ് സ്ലാം സ്വന്തമാക്കിയിട്ടുണ്ട്.

നിലവില്‍ കൊവിഡ് 19-നെ പ്രതിരോധിക്കാന്‍ വാക്‌സിനുകൾ കണ്ടുപിടിച്ചിട്ടില്ല. ഇതിനായുള്ള ശ്രമം ലോകത്ത് വിവിധ ഇടങ്ങളില്‍ നടക്കുകയാണ്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായി വിംബിൾഡണ്‍ മത്സരം ഉപേക്ഷിച്ചു. കൂടാതെ എടിപി, ഡബ്യൂടിഎ ടൂർണമെന്‍റുകൾ ജൂലൈ പകുതിവരെ നിർത്തിവെക്കുകയും ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.