മെല്‍ബണ്‍: ഓസ്‌ട്രേലിയണ്‍ ഓപ്പണ്‍ ടെന്നീസില്‍ ലോക രണ്ടാം നമ്പര്‍ താരം നൊവാന്‍ ജോക്കാവിച്ചിനെതിരെ മത്സരിക്കാനുള്ള അവസരം നഷ്‌ടപ്പെടുത്തി ഇന്ത്യന്‍ താരം പ്രജ്‌നേഷ് ഗുണേശ്വരന്‍. ആദ്യ റൗണ്ട് മത്സരത്തില്‍ പരാജയപ്പെട്ട താരം ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായി. ഇതോടെ ടൂര്‍ണമെന്‍റിലെ സിംഗിള്‍സ് മത്സരങ്ങളിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു.
-
All heart, Tatsuma Ito! 🇯🇵
— #AusOpen (@AustralianOpen) January 21, 2020 " class="align-text-top noRightClick twitterSection" data="
The Japanese wildcard wins his first round encounter against Gunneswaran 6-4 6-2 7-5#AO2020 | #AusOpen pic.twitter.com/AFQJrl715O
">All heart, Tatsuma Ito! 🇯🇵
— #AusOpen (@AustralianOpen) January 21, 2020
The Japanese wildcard wins his first round encounter against Gunneswaran 6-4 6-2 7-5#AO2020 | #AusOpen pic.twitter.com/AFQJrl715OAll heart, Tatsuma Ito! 🇯🇵
— #AusOpen (@AustralianOpen) January 21, 2020
The Japanese wildcard wins his first round encounter against Gunneswaran 6-4 6-2 7-5#AO2020 | #AusOpen pic.twitter.com/AFQJrl715O
ജയിച്ചിരുന്നെങ്കില്‍ രണ്ടാം റൗണ്ടില്‍ ജോക്കാവിച്ചായിരുന്നു പ്രജ്‌നേഷിന്‍റെ എതിരാളി. പ്രജ്‌നേഷിനേക്കാന്‍ 22 റാങ്ക് താഴെയുള്ള ജപ്പാന്‍ താരം ടാട്‌സുമ ഇറ്റോയോടാണ് താരം പരാജയപ്പെട്ടത്. സ്‌കോര്‍ 6-4,6-2,7-5. പ്രജ്‌നേഷ് പരാജയപ്പെട്ടതോടെ രണ്ടാം റൗണ്ടില്‍ ടാട്‌സുമ ഇട്ടോ ആയിരിക്കും ജോക്കോവിച്ചിന്‍റെ എതിരാളി.
പുരുഷ ഡബിള്‍സിന്‍റെ ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ ദിവിജ് ശരണ്‍ ന്യൂസിലാന്‍റ് താരം ആര്‍ടേം സിതാക് സഖ്യം സ്‌പാനിഷ് - പോര്‍ച്ചുഗീസ് സഖ്യം പാബ്ലോ കരേനൊ ബുസ്‌ത, ജാവോ സൗസ സഖ്യത്തെ നേരിടും. രോഹന്‍ ബൊപ്പണ്ണ യാസ്‌ടുക്ക ഉച്ചിയാമ്മ സഖ്യത്തിന് അമേരിക്കന്‍ സഹോദരന്‍മാരായ ബോബ് - മൈക്ക് ബ്രയാന്‍ സഖ്യമാണ് എതിരാളികള്‍. ഹൊബാര്‍ട്ട് ഇന്‍റര്‍നാഷണല്‍ കിരീടം നേടിയ സാനിയ മിര്‍സയും ഇന്ന് കളത്തിലിറങ്ങുന്നുണ്ട്