ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ ആഞ്ചലിക് കെർബറെ അട്ടിമറിച്ച് റഷ്യൻ താരം അനസ്താഷ്യ പൊട്ടപോവ. ഫ്രഞ്ച് ഓപ്പണിന്‍റെ ആദ്യ റൗണ്ട് പോരാട്ടത്തിൽ കെർബറെ നേരിട്ടുള്ള സെറ്റുകൾക്കാണ് പൊട്ടപോവ പരാജയപ്പെടുത്തിയത്. സ്കോർ 6-4, 6-2. ഫ്രഞ്ച് ഓപ്പണിലെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു 18 കാരിയായ പൊട്ടപോവയുടേത്.
-
Welcome to the show 👋
— Roland-Garros (@rolandgarros) May 26, 2019 " class="align-text-top noRightClick twitterSection" data="
In her Roland-Garros main draw debut, @nastiaapotapova upsets No. 5 seed Angelique Kerber 6-4, 6-2.#RG19 pic.twitter.com/abU80zJTyl
">Welcome to the show 👋
— Roland-Garros (@rolandgarros) May 26, 2019
In her Roland-Garros main draw debut, @nastiaapotapova upsets No. 5 seed Angelique Kerber 6-4, 6-2.#RG19 pic.twitter.com/abU80zJTylWelcome to the show 👋
— Roland-Garros (@rolandgarros) May 26, 2019
In her Roland-Garros main draw debut, @nastiaapotapova upsets No. 5 seed Angelique Kerber 6-4, 6-2.#RG19 pic.twitter.com/abU80zJTyl
ഫസ്റ്റ് സെര്‍വിലെ മികവും ബ്രേക്ക് പോയിന്‍റ് നേടുന്നതിലുമെല്ലാം മികച്ചുനിന്ന പൊട്ടപോവ വിംബിൾഡൺ ജേതാവായ കെർബറിനെതിരെ വ്യക്തമായ ആധിപത്യം നേടിയാണ് മത്സരം സ്വന്തമാക്കിയത്. പരിക്കിന്‍റെ കരിനിഴലും, ഫ്രഞ്ച് ഓപ്പണിലെ ചരിത്രവും കെർബറിന് തിരിച്ചടിയാവുകയായിരുന്നു. ഫ്രഞ്ച് ഓപ്പണില്‍ ക്വാര്‍ട്ടര്‍ ഫൈനലിന് അപ്പുറം കടക്കാന്‍ വിംബിള്‍ഡണ്‍ ചാമ്പ്യനായ കെര്‍ബര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. വലത് കണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് ഇറ്റാലിയന്‍ ഓപ്പണില്‍ നിന്നും മാഡ്രിഡ് ഓപ്പണില്‍ നിന്നും കെര്‍ബര്‍ പിന്മാറിയിരുന്നു.