ETV Bharat / sports

അഡ്രിയ ടൂറിനെതിരെ വിമര്‍ശനവുമായി ഓസിസ് താരം കിര്‍ഗിയോസ് - അഡ്രിയ ടൂര്‍ വാര്‍ത്ത

കാരുണ്യ പ്രവര്‍ത്തിക്ക് പണം കണ്ടെത്താനായി സംഘടിപ്പിച്ച അഡ്രിയ ടൂറിനിടെ രണ്ട് ടെന്നീസ് താരങ്ങള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഓസ്‌ട്രേലിയന്‍ താരം നിക്കോളാസ് കിര്‍ഗിയോസിന്റെ പ്രതികരണം

adria tour news  kyrgios news  അഡ്രിയ ടൂര്‍ വാര്‍ത്ത  കിര്‍ഗിയോസ് വാര്‍ത്ത
കിര്‍ഗിയോസ്
author img

By

Published : Jun 22, 2020, 8:51 PM IST

കാന്‍ബെറ: സെര്‍ബിയയില്‍ അഡ്രിയ ടൂര്‍ എന്ന പേരില്‍ ടെന്നീസ് ടൂര്‍ണമെന്റ് നടത്തിയതിനെ അപലപിച്ച് ലോക 40-ാം നമ്പര്‍ താരം നിക്കോളാസ് കിര്‍ഗിയോസ്. ടൂര്‍ണമെന്‍റില്‍ പങ്കെടുത്ത രണ്ട് ടെന്നീസ് താരങ്ങള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പ്രതികരണം. ടൂര്‍ണമെന്‍റ് നടത്താനുള്ള തീരുമാനം അബദ്ധമായി പോയെന്ന് ഓസ്‌ട്രേലിയന്‍ ടെന്നീസ് താരം കിര്‍ഗിയോസ് ട്വീറ്റ് ചെയ്തു. കൊവിഡ് 19 പ്രോട്ടോക്കോള്‍ പാലിക്കാത്തതിന്‍റെ ഫലമാണ് ഇപ്പോഴുണ്ടായത്. ഇത് തമാശയല്ല. സഹതാരങ്ങള്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും കിര്‍ഗിയോസ് ട്വീറ്റില്‍ കുറിച്ചു.

ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ദ്യോക്കോവിച്ചിന്‍റെ നേതൃത്വത്തിലാണ് കാരുണ്യ പ്രവര്‍ത്തിക്ക് പണം കണ്ടെത്താനായി ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചത്. ലോക 19-ാം നമ്പര്‍ താരം ഗ്രിഗോര്‍ ദിമിത്രോവിനും ക്രോയേഷ്യന്‍ ടെന്നീസ് താരം ബോര്‍ണ കോറിക്കിനും കൊവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ടൂര്‍ണമെന്‍റിന്‍റെ ശേഷിക്കുന്ന മത്സരങ്ങള്‍ ഉപേക്ഷിച്ചു. നേരത്തെ ദ്യോക്കോവിച്ച് ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ പ്രവേശിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.