അബുദബി : ടി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ കുഞ്ഞൻമാരായ നമീബിയയെ തകർത്ത് തുടർച്ചയായ നാലാം ജയത്തോടെ പാകിസ്ഥാൻ സെമിയിൽ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാന്‍റെ 190 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ നമീബിയ ശക്തമായി പൊരുതി നിന്നെങ്കിലും 20 ഓവറിൽ 144 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.
43 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഡേവിഡ് വീസും, 40 റണ്‍സ് നേടിയ ക്രെയ്‌ഗ് വില്യംസുമാണ് നമീബിയയെ തകർച്ചയിൽ നിന്ന് കരകയറ്റിയത്. വലിയ സ്കോർ പിന്തുടർന്നിറങ്ങിയ നമീബിയൻ ബാറ്റർമാർ ആക്രമിച്ച് കളിക്കുന്നതിന് പകരം പ്രതിരോധത്തിലൂന്നിയ മത്സരമാണ് കാഴ്‌ചവച്ചത്. ഓപ്പണർ മൈക്കൽ വാൻ ലിംഗനെ(4) തുടക്കത്തിലേ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ ഒന്നിച്ച സ്റ്റീഫൻ ബാർഡും, ക്രെയ്‌ഗ് വില്യംസും ചേർന്ന് നമീബിയയെ 50 കടത്തി.
-
It never looked in doubt - Pakistan are the first team to confirm a place in the ICC Men's #T20WorldCup semi-finals 🇵🇰
— T20 World Cup (@T20WorldCup) November 2, 2021 " class="align-text-top noRightClick twitterSection" data="
Who will be joining them? 🤔#T20WorldCup | #PAKvNAM pic.twitter.com/REDihd7TnK
">It never looked in doubt - Pakistan are the first team to confirm a place in the ICC Men's #T20WorldCup semi-finals 🇵🇰
— T20 World Cup (@T20WorldCup) November 2, 2021
Who will be joining them? 🤔#T20WorldCup | #PAKvNAM pic.twitter.com/REDihd7TnKIt never looked in doubt - Pakistan are the first team to confirm a place in the ICC Men's #T20WorldCup semi-finals 🇵🇰
— T20 World Cup (@T20WorldCup) November 2, 2021
Who will be joining them? 🤔#T20WorldCup | #PAKvNAM pic.twitter.com/REDihd7TnK
എന്നാൽ അനാവശ്യ റണ്‍സിനായി ഓടിയ ബെറാര്‍ഡ്(29) പുറത്തായശേഷം ക്യാപ്റ്റന്‍ ജെറാര്‍ഡ് ഇറാസ്മുസ്(15), ഡേവിഡ് വീസ്(31പന്തില്‍ 43*) എന്നിവര്‍ നടത്തിയ പോരാട്ടം നമീബിയയുടെ തോല്‍വിഭാരം കുറച്ചു. ജെ.ജെ സ്മിത്ത്(2), നിക്കോൾ ലോഫ്‌റ്റി എയ്‌ടണ്‍(7) എന്നിവർ പെട്ടെന്ന് തന്നെ പുറത്തായി. പാകിസ്ഥാനുവേണ്ടി ഹസന്‍ അലി, ഇമാദ് വാസിം, ഹാരിസ് റൗഫ്, ഷദാബ് ഖാന്‍ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
-
Craig Willams' fighting knock of 40 comes to an end.
— T20 World Cup (@T20WorldCup) November 2, 2021 " class="align-text-top noRightClick twitterSection" data="
Shadab Khan has a wicket with the final delivery of his spell.#T20WorldCup | #PAKvNAM | https://t.co/LOepIWiGnz pic.twitter.com/sFIrtVhgzm
">Craig Willams' fighting knock of 40 comes to an end.
— T20 World Cup (@T20WorldCup) November 2, 2021
Shadab Khan has a wicket with the final delivery of his spell.#T20WorldCup | #PAKvNAM | https://t.co/LOepIWiGnz pic.twitter.com/sFIrtVhgzmCraig Willams' fighting knock of 40 comes to an end.
— T20 World Cup (@T20WorldCup) November 2, 2021
Shadab Khan has a wicket with the final delivery of his spell.#T20WorldCup | #PAKvNAM | https://t.co/LOepIWiGnz pic.twitter.com/sFIrtVhgzm
ALSO READ : തകര്‍ത്തടിച്ച് ബാബറും റിസ്വാനും ; പാക്കിസ്ഥാനെതിരെ നമീബിയക്ക് 190 റണ്‍സ് വിജയലക്ഷ്യം
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാനായി സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തിയ ബാബര്‍ അസമിന്‍റെയും മുഹമ്മദ് റിസ്വാന്‍റെയും ബാറ്റിങ് മികവാണ് പാകിസ്ഥാനെ 189 എന്ന കൂറ്റൻ സ്കോറിലേക്ക് എത്തിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ 113 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്.
-
Pakistan are through to the semis 🔥#T20WorldCup | #PAKvNAM | https://t.co/LOepIWiGnz pic.twitter.com/iX9UrG511o
— T20 World Cup (@T20WorldCup) November 2, 2021 " class="align-text-top noRightClick twitterSection" data="
">Pakistan are through to the semis 🔥#T20WorldCup | #PAKvNAM | https://t.co/LOepIWiGnz pic.twitter.com/iX9UrG511o
— T20 World Cup (@T20WorldCup) November 2, 2021Pakistan are through to the semis 🔥#T20WorldCup | #PAKvNAM | https://t.co/LOepIWiGnz pic.twitter.com/iX9UrG511o
— T20 World Cup (@T20WorldCup) November 2, 2021
പിന്നാലെയിറങ്ങിയ ഫഖർ സമാൻ അഞ്ച് റണ്‍സെടുത്ത് പുറത്തായെങ്കിലും അവസാന ഓവറുകളിൽ തകർത്തടിച്ച മുഹമ്മദ് ഹാഫിസ് (16 പന്തിൽ 32) പാകിസ്ഥാന്‍റെ സ്കോർ ഉയർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. നമീബിയയ്‌ക്കായി റൂബന്‍ ട്രംപിള്‍മാന്‍ നാലോവറില്‍ 36 റണ്‍സിനും ഡേവിഡ് വീസ് നാലോവറില്‍ 30 റണ്‍സിനും ഓരോ വിക്കറ്റ് വീതം നേടി.