ദുബായ് : ടി20 ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഇന്ത്യൻ ടീമിന്‍റെ മോശം പ്രകടനത്തിന്‍റെ പ്രധാനകാരണം ബിസിസിഐയുടെ പിടിവാശിയാണെന്ന് ഇംഗ്ലണ്ട് മുൻ നായകൻ മൈക്കിൾ വോണ്‍. ഇന്ത്യ ഇപ്പോഴും 2010 ലെ ക്രിക്കറ്റ് ആണ് കളിക്കുന്നതെന്നും മത്സരങ്ങൾ അവിടെ നിന്നും ഏറെ മുന്നോട്ട് പോയെന്ന് ടീം തിരിച്ചറിയണമെന്നും വോണ്‍ കുറ്റപ്പെടുത്തി.
-
India should take a leaf out of all other countries … Allow their players to play in other leagues around the World to gain experience … #India #T20WorldCup
— Michael Vaughan (@MichaelVaughan) October 31, 2021 " class="align-text-top noRightClick twitterSection" data="
">India should take a leaf out of all other countries … Allow their players to play in other leagues around the World to gain experience … #India #T20WorldCup
— Michael Vaughan (@MichaelVaughan) October 31, 2021India should take a leaf out of all other countries … Allow their players to play in other leagues around the World to gain experience … #India #T20WorldCup
— Michael Vaughan (@MichaelVaughan) October 31, 2021
വിദേശ ലീഗുകളിൽ കളിക്കാൻ ഇന്ത്യൻ താരങ്ങൾക്ക് അനുവാദം നൽകാത്തതാണ് താരങ്ങളുടെ മോശം പ്രകടനത്തിന് കാരണമെന്നാണ് വോണ്‍ വിലയിരുത്തിയത്. 'ഇന്ത്യൻ താരങ്ങളെ ബിസിസിഐ വിദേശ ലീഗുകളിൽ കളിക്കാൻ അനുവദിക്കുന്നില്ല. ഇതോടെ വിവിധ സാഹചര്യങ്ങളില്‍ കളിച്ചു പരിചയിക്കാനുള്ള ഇന്ത്യൻ താരങ്ങളുടെ അവസരം നിഷേധിക്കപ്പെട്ടു. ഇതാണ് വിദേശ മണ്ണുകളിൽ ഇന്ത്യൻ പ്രകടനം താഴേക്ക് പോകാനുള്ള പ്രധാന കാരണം,' വോണ്‍ പറഞ്ഞു.
-
India are playing 2010 Cricket .. The game has moved on .. #T20WorldCup
— Michael Vaughan (@MichaelVaughan) October 31, 2021 " class="align-text-top noRightClick twitterSection" data="
">India are playing 2010 Cricket .. The game has moved on .. #T20WorldCup
— Michael Vaughan (@MichaelVaughan) October 31, 2021India are playing 2010 Cricket .. The game has moved on .. #T20WorldCup
— Michael Vaughan (@MichaelVaughan) October 31, 2021
ALSO READ : പ്രതിഷേധം ഫലം കണ്ടു; ബീച്ച് ഹാൻഡ്ബോളിൽ താരങ്ങൾക്ക് ഇനിമുതൽ ബിക്കിനി നിർബന്ധമാക്കില്ല
ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ പ്രവേശിക്കില്ല എന്നും വോണ്‍ നേരത്തെ തന്നെ പ്രവചിച്ചിരുന്നു. ഇംഗ്ലണ്ട് വളരെ മികച്ച ടീമാണെന്നും ഇംഗ്ലണ്ടും പാകിസ്ഥാനും ഫൈനൽ കളിക്കുമെന്നും വോണ്‍ ട്വീറ്റ് ചെയ്‌തിരുന്നു.