ന്യൂഡല്‍ഹി: ഈ വര്‍ഷം നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസ് ട്രയൽസിന് മുന്നോടിയായി യുഎസിൽ പരിശീലനം നടത്തണമെന്ന ഗുസ്‌തി താരങ്ങളുടെ ആവശ്യം പരിഗണനയിലാണെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ജോയിന്‍റ് സെക്രട്ടറി കല്യാൺ ചൗബെ. വിഷയത്തില്‍ ഒളിമ്പിക് അസോസിയേഷനും കായിക മന്ത്രാലയവും പിന്നീട് തീരുമാനം അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുസ്‌തി ഫെഡറേഷൻ ഓഫ് ഇന്ത്യ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെയുള്ള പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന ഒളിമ്പ്യൻ ബജ്‌റങ് പുനിയ ഉൾപ്പെടെയുള്ള ഇന്ത്യയിലെ മുൻനിര താരങ്ങളാണ് ഏഷ്യൻ ഗെയിംസ് ട്രയൽസിന് തയ്യാറെടുക്കാൻ യുഎസിൽ പരിശീലനം നടത്താൻ ആഗ്രഹിക്കുന്നുവെന്ന് കാണിച്ച് കായിക മന്ത്രാലയത്തിന് കത്തയച്ചത്.
-
#WATCH | Delhi: I think preparations are going on very well. Our players are doing good. I hope that this time we will have a good performance in Paris, says Indian Olympic Association president PT Usha on Paris 2024 Olympics pic.twitter.com/BIRZwRcCtK
— ANI (@ANI) June 23, 2023 " class="align-text-top noRightClick twitterSection" data="
">#WATCH | Delhi: I think preparations are going on very well. Our players are doing good. I hope that this time we will have a good performance in Paris, says Indian Olympic Association president PT Usha on Paris 2024 Olympics pic.twitter.com/BIRZwRcCtK
— ANI (@ANI) June 23, 2023#WATCH | Delhi: I think preparations are going on very well. Our players are doing good. I hope that this time we will have a good performance in Paris, says Indian Olympic Association president PT Usha on Paris 2024 Olympics pic.twitter.com/BIRZwRcCtK
— ANI (@ANI) June 23, 2023
അതേസമയം ഗുസ്‌തി താരങ്ങളുടെ ആവശ്യം നിറവേറ്റുന്നതിനായി സമയം അനുവദിക്കണമെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യയോട് ആവശ്യപ്പെട്ടു. എന്നാല്‍ സമയപരിധി ലഭിക്കുമോ എന്നതില്‍ വ്യക്തതയില്ലെന്നും കല്ല്യാണ്‍ ചൗബേ പറഞ്ഞു. മത്സരിക്കുന്ന മുഴുവന്‍ താരങ്ങളുടെയും പേരുവിവരം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യയ്‌ക്ക് നല്‍കേണ്ടതിനാല്‍ ജൂലൈ 15നകം അഡ് ഹോക്ക് പാനല്‍ ട്രയല്‍സ് നടത്തണം.
'ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കേണ്ട തിയതി നീട്ടി നല്‍കണമെന്ന് ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യയോട് ആവശ്യപ്പെടണമെന്നുള്ള ഒരു അപേക്ഷയും ഞങ്ങള്‍ക്ക് ലഭിക്കുകയുണ്ടായി. ഞങ്ങള്‍ അത് ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യയ്‌ക്ക് കൈമാറി. ഏഷ്യന്‍ ഗെയിംസ് ആതിഥേയരായ ചൈനയില്‍ നിന്ന് ഞങ്ങള്‍ക്ക് ഒരു കത്ത് ലഭിച്ചു. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനില്‍ നിന്ന് അവര്‍ക്ക് ഒരു ഗ്യാറണ്ടി വേണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഗുസ്‌തി താരങ്ങള്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന്‍റെ തീയതി നീട്ടിനല്‍കണം എന്ന് ആവശ്യപ്പെടുന്നു. ചൈന ആവശ്യപ്പെട്ട വിഷയവും ഒളിമ്പിക് അസോസിയേഷന്‍റെ പരിഗണനയിലാണ്' -കല്ല്യാണ്‍ ചൗബേ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ എന്ന നിലയില്‍ ഓരോ കായിക താരത്തിനും മികച്ച സൗകര്യങ്ങള്‍ നല്‍കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്നും ചൗബേ വ്യക്തമാക്കി.
അതേസമയം 2024ല്‍ നടക്കുന്ന പാരിസ് ഒളിമ്പിക്‌സിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ നല്ലരീതിയില്‍ നടക്കുന്നു എന്ന് ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റ് പി ടി ഉഷ പ്രതികരിച്ചു. 'ഇന്ത്യൻ കളിക്കാരെയും പ്രധാനമായും ഗുസ്‌തി താരങ്ങളെ പിന്തുണയ്ക്കാൻ സാധ്യമായ എല്ലാ കാര്യങ്ങളും ഒളിമ്പിക് അസോസിയേഷന്‍ ചെയ്യും. തയ്യാറെടുപ്പുകൾ വളരെ നന്നായി നടക്കുന്നുണ്ടെന്നാണ് ഞാൻ കരുതുന്നത്. ഞങ്ങളുടെ കളിക്കാർ മികച്ച പ്രകടനം കാഴ്‌ചവയ്ക്കുന്നു. ഇത്തവണ പാരിസിൽ ഞങ്ങൾ മികച്ച പ്രകടനം കാഴ്‌ചവക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു' -പി ടി ഉഷ പറഞ്ഞു.
നേരത്തെ, ജൂലൈ 6ന് നടത്താനിരുന്ന റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തെരഞ്ഞെടുപ്പ് ഒളിമ്പിക് അസോസിയേഷന്‍റെ നിര്‍ദേശപ്രകാരം ജൂലൈ 11 ലേക്ക് മാറ്റിയിരുന്നു. ഡബ്ല്യുഎഫ്ഐയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ തീരുമാനിക്കാനുള്ള തെരഞ്ഞടുപ്പാണ് ഇത്.