ഒറിഗോണ്‍: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്ര നേട്ടമവുമായി മലയാളി ട്രിപ്പിൾ ജമ്പ് താരം എൽദോസ് പോൾ. ചാമ്പ്യന്‍ഷിപ്പില്‍ ട്രിപ്പിൾ ജമ്പില്‍ ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് എൽദോസ് പോൾ സ്വന്തമാക്കിയത്. പുരുഷ വിഭാഗം ഗ്രൂപ്പ് എയിൽ രണ്ടാം ശ്രമത്തിൽ 16.68 മീറ്റർ ചാടിയാണ് താരം ഫൈനലിലെത്തിയത്.
ആദ്യ ശ്രമത്തില്‍ 16.12 മീറ്ററും അവസാന ശ്രമത്തിൽ 16.34 മീറ്ററുമാണ് 25കാരനായ എൽദോസ് പോൾ ചാടിയത്. ഗ്രൂപ്പില്‍ ആറാം സ്ഥാനത്തും മൊത്തത്തില്‍ 12ാം സ്ഥാനക്കാരനുമായാണ് എൽദോസ് ഫൈനലുറപ്പിച്ചത്.
അതേസമയം ഇതേവിഭാഗത്തില്‍ മത്സരിച്ച മറ്റ് ഇന്ത്യന്‍ താരങ്ങളായ പ്രവീൺ ചിത്രവേലും അബ്‌ദുല്ല അബൂബക്കറും ഫൈനല്‍ കാണാതെ പുറത്തായി. യഥാക്രമം 16.49 മീറ്ററും 16.45 മീറ്ററുമാണ് ഇരുവരുടെയും മികച്ച ദൂരം. ചിത്രവേൽ എ ഗ്രൂപ്പിൽ എട്ടാം സ്ഥാനത്തും മൊത്തത്തിൽ 17ാം സ്ഥാനത്തും ഫിനിഷ് ചെയ്തപ്പോൾ, അബൂബക്കർ ഗ്രൂപ്പ് ബിയിൽ 10ാം സ്ഥാനത്തും മൊത്തത്തില്‍ 19ാം സ്ഥാനത്തുമാണ് എത്തിയത്.
17.05 മീറ്റർ ദൂരം പിന്നിട്ടവരും രണ്ട് യോഗ്യത ഗ്രൂപ്പുകളിലായി 12ാം സ്ഥാനം വരെയുമുള്ള താരങ്ങളാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്.
also read: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: നീരജ് ചോപ്ര ഫൈനലില്‍