ദോഹ: ലോക അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിലെ 4x400 മീറ്റര്‍ മിക്‌സഡ് റിലേ ഫൈനലില്‍ മെഡല്‍ നേടാനാകാതെ ഇന്ത്യ. അമേരിക്ക ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടിയ മത്സരത്തില്‍ ഇന്ത്യ ഏഴാമതായാണ് ഫിനിഷ് ചെയ്‌തത്. 3:15.77 മിനുട്ടിലാണ് മല്‍സരം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ മത്സരങ്ങളേക്കാളും മികച്ച സമയമാണ് ടീം ഫെനലില്‍ കുറിച്ചത് . അതേസമയം ഹീറ്റ്‌സില്‍ ഇന്ത്യയുടെ മുന്നില്‍ ഫിനിഷ് ചെയ്‌ത ബ്രസീല്‍ ഫൈനലില്‍ ഇന്ത്യയ്‌ക്ക് പിന്നില്‍ അവസാന സ്ഥാനത്തായി.
മലയാളി താരങ്ങളായ മുഹമ്മദ് അനസ്, വിസ്‌മയ, ജിസ്‌ന മാത്യു, നിര്‍മല്‍ ടോം എന്നിവരാണ് മത്സരത്തിനിറങ്ങിയത്. ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനമായിരുന്നു ടീമിന്‍റേത്. മെഡല്‍ കിട്ടിയില്ലെങ്കിലും ടോക്കിയോ ഒളിംപിക്‌സിന് ടീം യോഗ്യത നേടിയിട്ടുണ്ട്.
അതേസമയം, ലോകറെക്കോര്‍ഡോടെ അമേരിക്കയാണ് 4x400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ സ്വര്‍ണം നേടിയത്. 3:09.34 മിനുട്ടിലാണ് അമേരിക്ക ഫിനിഷ് ചെയ്‌തത്. ജമൈക്കയും, ബഹ്‌റൈനും യഥാക്രമം രണ്ടും, മൂന്നും സ്ഥാനങ്ങളിലെത്തി.
ലോക അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പ്; മെഡല്‍ നേടാനാകാതെ ഇന്ത്യന്‍ മിക്‌സഡ് റിലേ ടീം - ലോക അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പ്; മെഡല്‍ നേടാനാകാതെ ഇന്ത്യന്‍ മിക്‌സഡ് റിലേ ടീം
3:15.77 മിനുട്ടില്‍ ഏഴാമതായാണ് ഇന്ത്യ മല്‍സരം പൂര്‍ത്തായാക്കിയത്. എങ്കിലും ടോക്കിയോ ഒളിംപിക്‌സിന് യോഗ്യത നേടിയാണ് ടീം മടങ്ങുന്നതെന്നത് രാജ്യത്തിന് അഭിമാനമാണ്
ദോഹ: ലോക അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിലെ 4x400 മീറ്റര്‍ മിക്‌സഡ് റിലേ ഫൈനലില്‍ മെഡല്‍ നേടാനാകാതെ ഇന്ത്യ. അമേരിക്ക ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടിയ മത്സരത്തില്‍ ഇന്ത്യ ഏഴാമതായാണ് ഫിനിഷ് ചെയ്‌തത്. 3:15.77 മിനുട്ടിലാണ് മല്‍സരം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ മത്സരങ്ങളേക്കാളും മികച്ച സമയമാണ് ടീം ഫെനലില്‍ കുറിച്ചത് . അതേസമയം ഹീറ്റ്‌സില്‍ ഇന്ത്യയുടെ മുന്നില്‍ ഫിനിഷ് ചെയ്‌ത ബ്രസീല്‍ ഫൈനലില്‍ ഇന്ത്യയ്‌ക്ക് പിന്നില്‍ അവസാന സ്ഥാനത്തായി.
മലയാളി താരങ്ങളായ മുഹമ്മദ് അനസ്, വിസ്‌മയ, ജിസ്‌ന മാത്യു, നിര്‍മല്‍ ടോം എന്നിവരാണ് മത്സരത്തിനിറങ്ങിയത്. ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനമായിരുന്നു ടീമിന്‍റേത്. മെഡല്‍ കിട്ടിയില്ലെങ്കിലും ടോക്കിയോ ഒളിംപിക്‌സിന് ടീം യോഗ്യത നേടിയിട്ടുണ്ട്.
അതേസമയം, ലോകറെക്കോര്‍ഡോടെ അമേരിക്കയാണ് 4x400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ സ്വര്‍ണം നേടിയത്. 3:09.34 മിനുട്ടിലാണ് അമേരിക്ക ഫിനിഷ് ചെയ്‌തത്. ജമൈക്കയും, ബഹ്‌റൈനും യഥാക്രമം രണ്ടും, മൂന്നും സ്ഥാനങ്ങളിലെത്തി.
world athletics championship
Conclusion: