ETV Bharat / sports

വിന്‍റര്‍ പാരാലിമ്പിക്‌സ്: റഷ്യന്‍, ബെലാറസ് താരങ്ങള്‍ക്ക് ഐപിസിയുടെ വിലക്ക് - ഇന്‍റര്‍നാഷണല്‍ പാരാലിമ്പിക് കമ്മിറ്റി

റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്‍റര്‍നാഷണല്‍ പാരാലിമ്പിക് കമ്മിറ്റിയുടെ (ഐപിസി) ഗവേണിങ് ബോഡിയുടേതാണ് തീരുമാനം.

Winter Paralympics  IPC bans Russian, Belarus athletes  Russian ukraine war  വിന്‍റര്‍ പാരാലിമ്പിക്‌സ്  റഷ്യന്‍ താരങ്ങള്‍ക്ക് വിലക്ക്  ഇന്‍റര്‍നാഷണല്‍ പാരാലിമ്പിക് കമ്മിറ്റി  റഷ്യ-യുക്രൈന്‍ യുദ്ധം
വിന്‍റര്‍ പാരാലിമ്പിക്‌സ്: റഷ്യന്‍, ബെലാറുസ് താരങ്ങള്‍ക്ക് ഐപിസിയുടെ വിലക്ക്
author img

By

Published : Mar 3, 2022, 6:05 PM IST

ബെയ്‌ജിങ്: ഈ വര്‍ഷം നടക്കാനിരിക്കുന്ന വിന്‍റര്‍ പാരാലിമ്പിക്‌സില്‍ റഷ്യന്‍, ബെലാറസ് താരങ്ങള്‍ക്ക് ഇന്‍റര്‍നാഷണല്‍ പാരാലിമ്പിക് കമ്മിറ്റി (ഐപിസി) വിലക്കേര്‍പ്പെടുത്തി. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തില്‍ ഐപിസിയുടെ ഗവേണിങ് ബോഡിയുടേതാണ് തീരുമാനം. ഇതോടെ മാര്‍ച്ച് നാല് മുതല്‍ക്ക് ബെയ്‌ജിങ്ങില്‍ നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ഇരുരാജ്യത്തെയും താരങ്ങള്‍ക്കാവില്ല.

കായികതാരങ്ങളെ വിലക്കുന്നതില്‍ സഹതാപമുണ്ടെന്നും പരിപാടിയുടെ സമാധാനപൂര്‍വമായ നടത്തിപ്പിനായാണ് നടപടിയെന്ന് ഐപിസി പ്രസിഡന്‍റ് ആന്‍ഡ്രൂ പാര്‍സണ്‍സ് പറഞ്ഞു. 'കായികവും രാഷ്ട്രീയവും ഇടകലരരുതെന്നാണ് ഐപിസി ഉറച്ചു വിശ്വസിക്കുന്നത്. എന്നിരുന്നാലും, ഒരു തെറ്റും കൂടാതെ, യുദ്ധം ഇപ്പോൾ ഈ ഗെയിമുകളിലേക്ക് വന്നിരിക്കുന്നു, തിരശീലയ്ക്ക് പിന്നിൽ നിരവധി സർക്കാരുകൾ നമ്മുടെ പ്രിയപ്പെട്ട ഇവന്‍റില്‍ സ്വാധീനം ചെലുത്തുന്നു.

ഐപിസി അംഗത്വത്തെ അടിസ്ഥാനമാക്കിയുള്ള ഒരു സംഘടനയാണ്, അംഗങ്ങളുടെ അഭിപ്രായങ്ങൾ ഞങ്ങൾ സ്വീകരിക്കുന്നു. സമാധാനപൂര്‍വം പാരാലിമ്പിക്‌സ് നടത്താനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.

also read: മോണ്ടെറി ഓപ്പണ്‍: റഷ്യയുടെ പൊട്ടപ്പോവയ്‌ക്കെതിരെ യുക്രൈന്‍റെ എലീന സ്വിറ്റോലിനയ്‌ക്ക് ജയം; സമ്മാനത്തുക യുക്രൈന്‍ സൈന്യത്തിനെന്ന് താരം

ഇക്കാരണത്താല്‍ റഷ്യന്‍, ബെലാറസ് താരങ്ങളെ മത്സരങ്ങളില്‍ നിന്ന് വിലക്കുകയാണ്. കായിക താരങ്ങളോട് സഹതാപമുണ്ട്. നിങ്ങളുടെ രാജ്യത്തിന്‍റെ മോശം പ്രവര്‍ത്തിയാണ് നിങ്ങള്‍ക്ക് ഈ ഗതി വരുത്തിയത്' ആന്‍ഡ്രൂ പാര്‍സണ്‍സ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.