ETV Bharat / sports

വിംബിൾഡൺ: കുതിപ്പ് തുടര്‍ന്ന് സാനിയ-മേറ്റ് പാവിക് ജോഡി; സെമിയില്‍ പ്രവേശിച്ചു - സാനിയ മിര്‍സ

കരിയറില്‍ ആദ്യമായാണ് വിംബിൾഡൺ മിക്‌സഡ് ഡബിള്‍സിന്‍റെ സെമിയില്‍ സാനിയ പ്രവേശിക്കുന്നത്

Wimbledon  Mate Pavic  Sania Mirza  Sania Mirza Mate Pavic Reach Mixed Doubles Semi in Wimbledon  വിംബിൾഡൺ  സാനിയ മേറ്റ് പാവിക് ജോഡി വിംബിൾഡൺ സെമിയില്‍  സാനിയ മിര്‍സ  മേറ്റ് പാവിക്
വിംബിൾഡൺ: കുതിപ്പ് തുടര്‍ന്ന് സാനിയ-മേറ്റ് പാവിക് ജോഡി; സെമിയില്‍ പ്രവേശിച്ചു
author img

By

Published : Jul 5, 2022, 11:35 AM IST

ലണ്ടന്‍: വിംബിൾഡൺ ടെന്നിസില്‍ കുതിപ്പ് തുടര്‍ന്ന് ഇന്ത്യന്‍ താരം സാനിയ മിർസ. മിക്‌സഡ് ഡബിൾസിൽ ക്രൊയേഷ്യന്‍ പങ്കാളി മേറ്റ് പാവികിനൊപ്പമാണ് സാനിയ സെമിയില്‍ പ്രവേശിച്ചത്. ക്വാർട്ടർ ഫൈനലിൽ നാലാം സീഡായ ജോൺ പിയേഴ്‌സ്-ഗബ്രിയേല ഡബ്രോസ്‌കി ജോഡിയെയാണ് ആറാം സീഡായ മിർസ-പാവിക് സഖ്യം കീഴടക്കിയത്.

മത്സരത്തില്‍ ഒന്നിന് എതിരെ രണ്ട് സെറ്റുകള്‍ക്കാണ് മിർസ-പാവിക് സഖ്യം ജയം പിടിച്ചത്. സ്‌കോര്‍: 6-4, 3-6, 7-5. കരിയറില്‍ ആദ്യമായാണ് വിംബിൾഡൺ മിക്‌സഡ് ഡബിള്‍സിന്‍റെ സെമിയില്‍ സാനിയ പ്രവേശിക്കുന്നത്.

സെമിയില്‍ രണ്ടാം സീഡായ ഡെസിറേ ക്രാവ്‌സിക്-നീൽ സ്‌കുപ്‌സ്‌കി ജോഡിയും ഏഴാം സീഡായ ജെലീന ഒസ്റ്റാപെങ്കോ-റോബർട്ട് ഫറ സഖ്യവും തമ്മിലുള്ള മത്സരത്തിലെ വിജയിയാവും മിർസ-പാവിക് സഖ്യത്തിന്‍റെ എതിരാളികള്‍.

ഈ സീസൺ അവസാനത്തോടെ വിരമിക്കൽ പ്രഖ്യാപിച്ച സാനിയയുടെ അവസാന വിംബിൾഡണ്‍ ആണിത്. നേരത്തെ രണ്ടാം റൗണ്ടില്‍ വാക്കോവര്‍ ലഭിച്ചാണ് മിർസ-പാവിക് സഖ്യം ക്വാർട്ടറില്‍ എത്തിയത്. വനിത ഡബിൾസിലും സാനിയ കളിക്കാന്‍ ഇറങ്ങിയിരുന്നു. എന്നാല്‍ ഓപ്പണിങ് റൗണ്ടിൽ 35 കാരിയായ സാനിയയും, ചെക്ക് പങ്കാളി ലൂസി ഹ്രഡെക്കയും പരാജയപ്പെടുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.